Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
അമേരിക്ക,ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു,അമേരിക്കൻ യുദ്ധക്കപ്പലുകൾ ചെങ്കടലിൽ നിലയുറപ്പിച്ചു

August 07, 2023

August 07, 2023

അൻവർ പാലേരി  

തെഹ്റാൻ :അമേരിക്കയുടെ രണ്ട്‌ യുദ്ധക്കപ്പലുകളിലായി മൂവായിരത്തിലധികം അമേരിക്കൻ സൈനികർ ചെങ്കടലിൽ നിലയുറപ്പിച്ചതായി യു.എസ് നാവിക സേനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മേഖലയിലെ ചരക്കുനീക്കത്തിൽ നിർണായക പങ്കുവഹിക്കുന്ന ജലപാതകളിൽ എണ്ണ ടാങ്കറുകൾ ഇറാൻ പിടിച്ചെടുക്കുന്ന സംഭവങ്ങൾ വർധിച്ചതിന് പിന്നാലെയാണ് അമേരിക്ക ഇറാനെതിരെ ഇത്തരമൊരു നീക്കം നടത്തിയത്.

എണ്ണക്കപ്പലുകൾ ഇറാൻ പിടിച്ചെടുക്കുന്നതിൽ വാഷിംഗ്ടണിൽ നിന്നുള്ള ശക്തമായ പ്രതികരണത്തിന്റെ ഭാഗമായാണ് രണ്ട് യുദ്ധക്കപ്പലുകളിലായി സൈനികരെ ചെങ്കടലിൽ എത്തിച്ചതെന്നാണ്  യുഎസ് നാവികസേനയുടെ വിശദീകരണം.കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ മേഖലയിൽ അന്താരാഷ്ട്ര പതാകകൾ വഹിക്കുന്ന 20 കപ്പലുകൾ ഇറാൻ പിടിച്ചെടുക്കുകയോ തങ്ങളുടെ വരുതിയിലാക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎസ് സൈന്യം പറയുന്നു.

യുഎസ് നാവികരടങ്ങിയ യു‌എസ്‌എസ് ബറ്റാൻ, യു‌എസ്‌എസ് കാർട്ടർ ഹാൾ എന്നീ യുദ്ധക്കപ്പലുകൾ സൂയസ് കനാൽ വഴി  ഞായറാഴ്ച ചെങ്കടലിൽ പ്രവേശിച്ചതായി യുഎസ് നാവികസേനയുടെ 'ഫിഫ്ത് ഫ്‌ളീറ്റ്' പ്രസ്താവനയിൽ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News