Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |
മുംബൈ ട്രെയിൻ കൊലപാതകത്തിൽ നിർണായക മൊഴി,തോക്കിൻ മുനയിൽ നിർത്തി 'ജയ് മാതാ ദീ' വിളിപ്പിച്ചു

August 16, 2023

August 16, 2023

ന്യൂസ്‌റൂം ബ്യൂറോ

മുംബൈ: ജയ്പൂർ-മുംബൈ എക്സ്പ്രസിലെ കൂട്ടക്കൊലക്കേസിൽ പൊലീസിന് നിർണായക തെളിവ് ലഭിച്ചതായി റിപ്പോർട്ട്. ഒരു മുസ്ലീം സ്ത്രീയെ പ്രതി തോക്കിൻ മുനയിൽ നിർത്തി 'ജയ് മാതാ ദീ' എന്ന് വിളിപ്പിച്ചതായി കേസിലെ പ്രധാന സാക്ഷി മൊഴി നൽകി.

സംഭവ സമയത്ത് ബുർഖ ധരിച്ചിരുന്ന തൻറെ അടുത്തേക്ക് പ്രതിയായ ചേതൻ സിംഗ് വരികയായിരുന്നുവെന്നും, ഇവരെ തോക്കിൻ മുനയിൽ നിർത്തി 'ജയ് മാതാ ദീ' എന്ന് വിളിപ്പിക്കുകയാരുന്നുവെന്നും അവർ പൊലീസിന് മൊഴി നൽകി. പ്രതിക്കെതിരെ മതസ്പർദ്ധയുമായി ബന്ധപ്പെട്ട വകുപ്പുകൾ നേരത്തെ തന്നെ പൊലീസ് ചുമത്തിയിരുന്നു.

പ്രതിയെ നാർക്കോ അനാലിസിസിന് വിധേയനാക്കണമെന്ന് അവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു.നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്ങ്, പോളിഗ്രാഫ് എന്നി ടെസ്റ്റുകൾക്ക് പ്രതിയെ വിധേയമാക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.

മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നാല് പേരെയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിംഗ് വെടിവച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപം ജൂലൈ 31 നായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ചേതന്‍ സിങ് നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും പ്രകീർത്തിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News