Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
സാംസങ്ങിനും ആപ്പിളിനും തിരിച്ചടി, ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പ് ടാബ്‌ലെറ്റ് ഇറക്കുമതി അവസാനിപ്പിച്ച് പ്രമുഖ കമ്പനികൾ

August 04, 2023

August 04, 2023

ന്യൂസ്‌റൂം ബ്യുറോ  
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി ആപ്പിള്‍, സാംസങ്, എച്ച്‌.പി കമ്പനികൾ നിർത്തിവച്ചു.

കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് കമ്പനികളുടെ നടപടി. ലൈസൻസില്ലാതെയുള്ള ഇറക്കുമതിക്കാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇറക്കുമതിക്കുള്ള ലൈസൻസ് നേടാനാണ് ഇപ്പോള്‍ വൻകിട ടെക് കമ്പനികൾ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എത്രയും പെട്ടെന്ന് ലൈസൻസ് നേടി ദീപാവലിക്ക് മുമ്പ്  ഇറക്കുമതി സാധാരണനിലയിലാക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ആപ്പിളിനും സാംസങ്ങിനും ലൈസൻസ് ലഭിക്കാൻ എത്രകാലമെടുക്കുമെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

അതേസമയം, വാര്‍ത്തകളില്‍ പ്രതികരിക്കാൻ സാംസങ്ങോ ആപ്പിളോ ഇതുവരെ തയാറായിട്ടില്ല. ഇറക്കുമതി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പല ഉല്‍പന്നങ്ങളുടെയും പുറത്തിറക്കല്‍ കമ്പനികൾ വൈകിപ്പിക്കുമെന്നാണ് സൂചന. വിദേശകമ്പനികളുടെ ലാപ്ടോപ്പിനും ടാബ്ലെറ്റിനും ഇന്ത്യയില്‍ ക്ഷാമമുണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോഴും രാജ്യം ലാപ്ടോപ്പിനായി കൂടുതല്‍ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.

ലാപ്‌ടോപ്, ടാബ്‌ലെറ്റ്, ഓള്‍-ഇൻ-വണ്‍ പേഴ്‌സനല്‍ കമ്ബ്യൂട്ടര്‍, അള്‍ട്രാ സ്മോള്‍ ഫോം ഫാക്ടര്‍ കമ്ബ്യൂട്ടര്‍, സെര്‍വര്‍ എന്നിവയുടെ ഇറക്കുമതിക്കാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ആഭ്യന്തര ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News