Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ ഫാമിലി വിസിറ്റ് വിസ പുനരാരംഭിക്കുന്നു : നിബന്ധനകൾ

August 06, 2023

August 06, 2023

ന്യൂസ്‌റൂം ബ്യൂറോ 

കുവൈത്ത്: കുവൈത്തിൽ പുതിയ നിബന്ധനകളോടെ ഫാമിലി വിസിറ്റ് വിസ ഉടൻ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വർഷങ്ങളായി ഫാമിലി വിസകൾ കുവൈത്തിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ഈ വർഷം ഡിസംബറോടെ വിസ കൊടുത്ത് തുടങ്ങുമെന്നാണ്‌ അധികൃതർ പറഞ്ഞത്. 

സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്നും, സന്ദർശന കാലയളവ് ഒരു മാസത്തിൽ കവിയാൻ പാടില്ലെന്നും പുതിയ നിയമങ്ങളിൽ പറയുന്നുണ്ട്.  എന്നാൽ, അടുത്ത ബന്ധുക്കൾക്ക് മാത്രമേ വിസ അനുവദിക്കുകയുള്ളുവെന്നും, താമസക്കാരന്റെ സഹോദരനോ സഹോദരിക്കോ വിസ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

സന്ദർശകർക്ക് ഒരു പ്രത്യേക കാർഡ് അനുവദിക്കുന്നതായിരിക്കും. വിസ നൽകുന്നതിനുള്ള ഫീസിൽ മുൻപുള്ളതിനെ അപേക്ഷിച്ച് 100 ശതമാനം വർധിച്ചേക്കാമെന്നും, ആരോഗ്യ ഇൻഷുറൻസ് ഫീസ് 500 കുവൈത്തി ദിനാർ വരെ എത്താമെന്നും  അധികൃതർ പറഞ്ഞു.

സന്ദർശന കാലയളവ് അവസാനിച്ച ഉടൻ സന്ദർശകർ രാജ്യം വിടുമെന്നുള്ള സത്യവാങ് മൂലം സന്ദർശകർ സമർപ്പിക്കേണ്ടതാണ്. കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോയില്ലെങ്കിൽ നിയമപരമായ നടപടികൾക്ക് ബാധ്യസ്ഥൻ ആയിരിക്കുമെന്നും, പിന്നീട് രാജ്യം സന്ദർശിക്കാൻ വിലക്ക് ഏർപ്പെടുത്തുന്നതായിരിക്കുമെന്നും നിബന്ധനകളിൽ പറയുന്നുണ്ട്. 

ഫാമിലി വിസകൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ പുനഃപരിശോധിക്കുന്നതിനും,  സന്ദർശകരുടെ പെർമിറ്റ് കാലയളവിന് ശേഷവും രാജ്യത്ത് നിൽക്കുന്നത് തടയുന്നത്തിനുള്ള സംവിധാനങ്ങൾ പ്രയോഗിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഒരു വർഷത്തിലേറെയായി ഫാമിലി വിസകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News