Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
സ്വദേശി അധ്യാപകരുടെ നിയമനം, ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്

March 16, 2023

March 16, 2023

ന്യൂസ്‌റൂം ബ്യൂറോ
കുവൈത്ത് സിറ്റി: സ്വദേശി അധ്യാപകരെ നിയമിക്കുന്നതിന്റെ ഭാഗമായി ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടുമെന്ന് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട അവലോകനം നടത്തിവരുകയാണെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആവശ്യമായ അധ്യാപകരുടെ എണ്ണം, നിലനിര്‍ത്തേണ്ടവരുടെ എണ്ണം, പിരിച്ചുവിടേണ്ടവരുടെ എണ്ണം എന്നിവ സംബന്ധിച്ച് മേയ് അവസാനത്തോടെ വ്യക്തത വരും.

കുവൈത്ത് യൂണിവേഴ്‌സിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് എന്നിവിടങ്ങളില്‍ നിന്നുള്ള യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ത്ഥികളെ അധ്യാപകരായി നിയമിക്കാനാവുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. രാജ്യത്തെ അധ്യാപക ജോലിയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ നേരത്തെ നീക്കം നടന്നിരുന്നു. എന്നാല്‍ യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ത്ഥികളുടെ അഭാവമാണ് ഇതിന് തടസ്സമായത്. 

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News