Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ എഴുപതിലേറെ പൗരന്മാരെ രക്ഷാദൗത്യത്തിലൂടെ സൗദിയിൽ എത്തിച്ചു

May 18, 2021

May 18, 2021

ജിദ്ദ: കൊറോണാ വൈറസ് വ്യാപനം ഗുരുതരമായി തുടരുന്ന ഇന്ത്യയില്‍ നിന്ന് രോഗബാധിതരായ സ്വന്തം നാട്ടുകാരെ രക്ഷാദൗത്യത്തിലൂടെ സൗദി അറേബ്യ രാജ്യത്ത് തിരികെ എത്തിച്ചു.. പ്രതിരോധ മന്ത്രാലയത്തിലെ ആരോഗ്യ വിഭാഗം രക്ഷാദൗത്യ സംഘം ആണ് വിജയകരമായ രക്ഷാപ്രവര്‍ത്തനം നടത്തി സ്വന്തം പൗരന്മാരെ ഇന്ത്യയില്‍ നിന്ന് സ്വദേശത്ത് എത്തിച്ചത്.

 

ഇന്ത്യയില്‍ വെച്ച്‌ കൊറോണാ വൈറസ് ബാധിച്ച എഴുപത്തിനാലിലേറെ സൗദി പൗരന്മാരെയാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്ന് സ്വദേശത്ത് എത്തിച്ചത്. സൗദി പൗരന്മാരെ വഹിച്ചു കൊണ്ടുള്ള വ്യോമസേനാ വിമാനം റിയാദിലെ കിംഗ് സല്‍മാന്‍ വ്യോമസേനാ താവളത്തില്‍ എത്തിച്ചേര്‍ന്നു. പതിനഞ്ച് മണിക്കൂര്‍ സമയം എടുത്ത യാത്രയിലൂടെയാണ് രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.

അതോടൊപ്പം, രക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത വ്യോമ, ആരോഗ്യ വിഭാഗത്തിലെ ഒരാള്‍ക്ക് പോലും വൈറസ് ബാധ ഇല്ലാതെയുമായിരുന്നു ഈ ഒഴിപ്പിക്കല്‍ എന്നതും ശ്രദ്ധേയമായി. കൊറോണാ പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ ആരോഗ്യ മുന്‍കരുതല്‍ - പ്രതിരോധ സന്നാഹങ്ങളോടെയുമായിരുന്നു രക്ഷപ്പെടുത്തല്‍.

ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം സൗദി പ്രതിരോധ മന്ത്രാലയം ആരോഗ്യ സേവന വകുപ്പിന് കീഴിലെ എയര്‍ മെഡിക്കല്‍ ഇവാക്വേഷന്‍ വിഭാഗമാണ് സ്വന്തം പൗരന്മാരോ ടുള്ള കടമ സ്തുത്യര്‍ഹമായ വിധം നിര്‍വച്ചു കൊണ്ട് രക്ഷാദൗത്യം സാക്ഷാത്കരിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News