Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാര്‍ക്ക് പ്രതിമാസ അലവൻസ് വർധിപ്പിച്ചു

October 17, 2023

kuwait_news_malayalam_health_ministry_increased_monthly_allowance_for_nurses

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി :കുവൈത്തിൽ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന നെഴ്സുമാർക്ക് അമ്പത് ദിനാർ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമദ് അല്‍ അവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

കാറ്റഗറി എ,ബിയില്‍ പെട്ട പത്തായിരത്തോളം നേഴ്സുമാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. നേരത്തെ 599 കുവൈത്തി നഴ്‌സുമാരെ കാറ്റഗറി ബിയില്‍ നിന്നും കാറ്റഗറി എയിലേക്കും 98 പേരെ കാറ്റഗറി സിയില്‍ നിന്നും ബിയിലേക്കും ഉയർത്തിയിരുന്നു.

ഇതോടെ 697 കുവൈത്തി നഴ്സ്മാർക്ക് വർദ്ധിപ്പിച്ച അലവൻസിനു അർഹത ലഭിക്കും. 4290 പ്രവാസി നഴ്‌സുമാരെ കാറ്റഗറി ബിയില്‍ നിന്നും കാറ്റഗറി എയിലേക്കും 3702 നഴ്സുമാരെ കാറ്റഗറി സിയിൽ നിന്ന് കാറ്റഗറി ബിയിലെക്കും ഉയര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു.വേതന വര്‍ദ്ധന മലയാളികള്‍ അടക്കമുള്ള ഇന്ത്യൻ നേഴ്സുമാര്‍ക്ക് ഏറെ ആശ്വാസമാകും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News