Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |
മലയാളിയായ ഐടി കമ്പനി സി.ഇ.ഒയെയും എംഡിയെയും ബംഗളുരുവിൽ വെട്ടിക്കൊന്നു

July 12, 2023

July 12, 2023

ന്യൂസ്‌റൂം ബ്യുറോ
കോട്ടയം/ ബംഗളൂരു: ബംഗളൂരുവില്‍ ഐടി കമ്പനി ഉടമകളായ മലയാളി യുവാവിനെയും സുഹൃത്തിനെയും കമ്പനിയിൽ കയറി വെട്ടിക്കൊന്നു.
കോട്ടയം പനച്ചിക്കാട് കുഴിമറ്റം സദനം സ്‌കൂളിനു സമീപം രുക്മിണിയില്‍ (അത്തിത്താനം) ആര്‍. വിനുകുമാര്‍ (48), പാര്‍ട്ണര്‍ ഫണീന്ദ്ര സുബ്രഹ്‌മണ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ച പനച്ചിക്കാട് സ്വദേശി കോട്ടയത്ത് വിവാദമായ ആപ്പിള്‍ ട്രീ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ്.

വിനുകുമാര്‍ ഐടി കമ്പനിയുടെ സിഇഒയും ഫണീന്ദ്ര സുബ്രഹ്‌മണ്യ മാനേജിംഗ് ഡയറക്ടറുമാണ്. ഇരുവരും ചേര്‍ന്ന് എയ്റോ ണോക്സ് എന്ന ഐടി കമ്പനി നടത്തിവരികയായിരുന്നു. ഓഫീസില്‍ അതിക്രമിച്ചു കയറിയ ഫെലിക്സ് എന്ന മുൻ ജീവനക്കാരൻ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

രണ്ടു പേരുടെയും മരണം ഉറപ്പാക്കിയ ശേഷം പ്രതി രക്ഷപ്പെട്ടു. ഇവിടെനിന്നു ജോലി നഷ്ടപ്പെട്ട ശേഷം അക്രമിയും സമാന രീതിയിലുള്ള കമ്പനി നടത്തുകയായിരുന്നുവെന്നാണ് വിവരം.

കോട്ടയത്ത് ആപ്പിള്‍ ട്രീ ചിട്ടിയുടെ പാര്‍ട്ണറായിരുന്നു വിനുകുമാര്‍. കമ്പനി പൊട്ടിയപ്പോള്‍ കേസില്‍പെട്ടു. ഇതിനു ശേഷമാണ് ഇയാള്‍ ബംഗളൂരുവിലേക്കു പോയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News