April 03, 2022
April 03, 2022
കുവൈത്ത് സിറ്റി: കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു.മലപ്പുറം ചമ്രവട്ടം സ്വദേശി ഷാഫിയാണ് ഇന്നലെ രാത്രി(ശനിയാഴ്ച) എട്ട് മണിയോടെ മംഗഫിൽ അപകടത്തിൽ പെട്ടത്. ബ്ലോക്ക് 4 ലെ ബക്കാല ജീവനക്കാരനായ ഇദ്ദേഹം അപകടം സംഭവിച്ച കെട്ടിടത്തിൽ ഹോം ഡെലിവറിക്കായി എത്തിയതായിരുന്നു. ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഗ്നി രക്ഷാ സേന എത്തിയാണു മൃതദേഹം പുറത്തെടുത്തത്.മൃതദേഹം ഫോറൻസിക് പരിശോധനക്കായി അയച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക