Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
അറേബ്യൻ ഗൾഫ് കപ്പിൽ അസ്വാരസ്യം,ഉൽഘാടന ചടങ്ങിൽ നിന്ന് കുവൈത്ത് പ്രതിനിധികൾ ഇറങ്ങിപ്പോയി

January 07, 2023

January 07, 2023

ന്യൂസ്‌റൂം ബ്യുറോ 

ബസ്ര : വെള്ളിയാഴ്ച ഇറാഖി നഗരമായ ബസ്രയിൽ നടന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ഉൽഘാടന ചടങ്ങിൽ നിന്ന് കുവൈത്ത് പ്രതിനിധികൾ പിൻമാറിയതായി റിപ്പോർട്ട്.റിപ്പോർട്ടുകൾ പ്രകാരം,.സ്‌റ്റേഡിയത്തിലെ വിഐപി വിഭാഗത്തിലേക്ക് ആരാധകർ അനധികൃതമായി ഇരച്ചുകയറിയതിനെ തുടർന്ന് ചെറിയ തോതിലുള്ള സംഘർഷം ഉടലെടുത്തതിനെ തുടർന്നാണ് കുവൈത്ത് പ്രതിനിധി  സംഘർഷം ഉൽഘാടന ചടങ്ങുകൾ ബഹിഷ്കരിച്ചത്.

കുവൈത്ത് അമീറിന്റെ പ്രതിനിധിയും കുവൈത്ത് ഒളിമ്പിക് കമ്മിറ്റി തലവനുമായ ശൈഖ് ഫഹദ് അൽ-നാസറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഉൽഘാടന ചടങ്ങിനായി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്.എന്നാൽ കുവൈത്ത് പ്രതിനിധികൾ ഇരിക്കുന്ന വി.ഐ.പി ഗാലറിയിലേക്ക് ഒരു സംഘം ആരാധകർ ഇരച്ചുകയറിയതോടെ സുരക്ഷാ ജീവനക്കാരും ആരാധകരും തമ്മിൽ ഉന്തുംതള്ളുമായി.ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർക്ക് കഴിയാതെ വന്നതോടെ സുരക്ഷാ ക്രമീകരണങ്ങളിൽ പ്രതിഷേധിച്ച് കുവൈത്ത് പ്രതിനിധികൾ സ്റ്റേഡിയം വിടുകയായിരുന്നു.

കുവൈത്തിലേക്ക് മടങ്ങാൻ പ്രതിനിധി സംഘം വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചതായി  കുവൈത്ത് ദിനപത്രമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ കുവൈത്ത് ഫുട്‍ബോൾ ഫെഡറേഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി.കഴിഞ്ഞ വർഷം ഫിഫയുടെ വിലക്ക് നീക്കുന്നത് വരെ സുരക്ഷാ കാരണങ്ങളാൽ ഇറാഖിന് അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കുണ്ടായിരുന്നു.

അതേസമയം,ഇന്ന് നടക്കുന്ന മത്സരത്തിൽ കുവൈത്ത് ഖത്തറിനെ നേരിടും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News