Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ സ്വദേശിവൽക്കരണ നടപടികൾ ഊർജിതം,രണ്ടായിരത്തോളം അധ്യാപകരെ പിരിച്ചുവിടും

January 14, 2023

January 14, 2023

ന്യൂസ്‌റൂം ബ്യുറോ 

കുവൈത്ത്  സിറ്റി: സ്വദേശിവല്‍ക്കരണം സമ്പൂര്‍ണമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈത്ത്  വിദ്യാഭ്യാസ മന്ത്രാലയം രണ്ടായിരത്തോളം അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങുന്നു.. 2022/2023 അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ  1,875 പ്രവാസി അധ്യാപകരെയെങ്കിലും പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ഹമദ് അല്‍ അദ്‌വാനിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നതെന്ന് അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു.

25 ശതമാനമോ അതില്‍ കുറവോ പ്രവാസി അധ്യാപകര്‍ ജോലി ചെയ്യുന്ന സ്പെഷ്യലൈസേഷനുകളില്‍ എല്ലാ പ്രവാസി അധ്യാപകരുടെയും സേവനം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നും അവര്‍ക്ക് പകരം സ്വദേശികളായ  അധ്യാപകരെ നിയമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 25 ശതമാനത്തിലധികം പ്രവാസി അധ്യാപകരുള്ള  സ്പെഷ്യലൈസേഷനുകളില്‍ സ്വദേശിവല്‍ക്കരണ പദ്ധതി പെട്ടെന്ന് നടപ്പിലാക്കില്ല. അതേസമയം, സ്വദേശി അധ്യാപകര്‍ കുറഞ്ഞ വിഷയങ്ങളിലും സ്വദേശി അധ്യാപകരെ പകരം കണ്ടെത്തി പ്രവാസികളെ പിരിച്ചുവിടുന്നതിനുള്ള പദ്ധതി ക്രമേണ നടപ്പിലാക്കും. എല്ലാ വിഷയങ്ങളിലെയും അധ്യാപകരെ പരമാവധി കുവൈത്ത്  പൗരന്‍മാരില്‍ നിന്ന് നിയമിക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നതെന്നും മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

അധ്യാപക വെയിറ്റിംഗ് ലിസ്റ്റിലുള്ള യോഗ്യരായ കുവൈത്ത്  ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരെ പിരിച്ചുവിടുക. വെയിറ്റിംഗ് ലിസ്റ്റില്‍ സ്വദേശി അധ്യാപകരില്ലാത്ത മേഖലകളില്‍ തല്‍ക്കാലം പ്രവാസി അധ്യാപകരെ നിലനിര്‍ത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇസ്ലാമിക് സ്റ്റഡീസ്, അറബിക്, ഇംഗ്ലീഷ്, സോഷ്യല്‍ സ്റ്റഡീസ്, ഹിസ്റ്ററി, ജിയോഗ്രഫി, സൈക്കോളജി, സോഷ്യോളജി, സയന്‍സ്, ബയോളജി, ജിയോളജി, ആര്‍ട്ട് എഡ്യൂക്കേഷന്‍, ഡെക്കറേഷന്‍, ഇലക്ട്രിസിറ്റി ആന്‍ഡ് മെക്കാനിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ കുവൈത്തികളായ വനിതാ അധ്യാപകരെയാണ് നിയമിക്കുക. അതേസമയം, ഇസ്ലാമിക വിദ്യാഭ്യാസം, ചരിത്രം, മനഃശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഇലക്ട്രിസിറ്റി, മെക്കാനിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ആറ് പ്രധാന വിഷയങ്ങള്‍ പുരുഷ അധ്യാപകര്‍ക്കായി മാറ്റിവയ്ക്കും. അധ്യാപക പരിശീലന കോളേജുകളില്‍ നിന്നുള്ള ബിരുദധാരികളുടെ പരിശീലനം ഉറപ്പാക്കാന്‍ ഈ വര്‍ഷം ഇവിടത്തെ പ്രവാസി അധ്യാപകരെ ഒഴിവാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ സ്‌കൂളുകളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളായി ജോലി ചെയ്യുന്ന ഇരുന്നൂറിലധികം പ്രവാസികളെ അധ്യാപകരായി തരം താഴ്ത്തുമെന്ന് നേരത്തേ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ തന്നെ ഇവരെ അധ്യാപകരായി തരംതാഴ്ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത്  സൂപ്പര്‍വൈസറി തസ്തികകളിലേക്ക് സ്വദേശികളെ നിയമിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കം. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News