Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്ത് ഓയിൽ കമ്പനിയിൽ എണ്ണ ചോർച്ച,അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

March 20, 2023

March 20, 2023

ന്യൂസ്‌റൂം ബ്യുറോ 

കുവൈത്ത് സിറ്റി :കുവൈത്ത് ഓയിൽ കമ്പനി തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ എണ്ണ ചോർച്ചയെ തുടർന്നാണ് നടപടി. കമ്പനിയുടെ ഔദ്യോഗിക വക്താവും അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഖുസെ അൽ-അമെർ ആണ് ഇക്കാര്യം അറിയിച്ചത്..എന്നാൽ അപകടത്തെ തുടർന്ന് ആളപായമുണ്ടായിട്ടില്ലെന്നും വിഷ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉൽപ്പാദന പ്രവർത്തനങ്ങളെ അപകടം ബാധിച്ചിട്ടില്ലെന്നും അൽ-അമെർ സ്ഥിരീകരിച്ചു.
കുവൈത്ത് ഓയിൽ കമ്പനിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കമ്പനി പിന്തുടരുന്ന നടപടിക്രമങ്ങൾ അനുസരിച്ച് സ്ഥിതിഗതികൾ കൈകാര്യം ചെയ്തു വരുന്നതായും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News