Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ രണ്ടു മക്കളെ കൊന്ന് ആത്മഹത്യ ചെയ്തത് തമിഴ്‌നാട് സ്വദേശിയായ യുവതി

February 20, 2023

February 20, 2023

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസം രണ്ടു മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് തമിഴ്‌നാട് സ്വദേശിയായ യുവതി.38 കാരിയായ തമിഴ് നാട് സ്വദേശിനിയായ യുവതിയാണ് രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.യുവതിയും മക്കളും ഇന്ത്യക്കാരാണെന്ന് മാത്രമാണ് നേരത്തെ പോലീസ് അറിയിച്ചിരുന്നത്.

13 കാരിയായ പെൺകുട്ടിയും 10 വയസ്സുള്ള ആണ്കുട്ടിയുമാണ്കു മരിച്ചത്.ഞായറാഴ്ച രാവിലെ 11 മണിയോടെ ഫഹാഹീലിലാണ് സംഭവമുണ്ടായത്.സ്ത്രീ താഴെ വീണ് മരിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഇവർ താമസിച്ചിരുന്ന മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.ആശുപത്രിയിൽ എത്തിച്ച ശേഷമാണ് യുവതി മരിച്ചത്.ഭർത്താവ് ജോലിക്കു പോയ സമയത്താണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.

സംഭവമറിഞ്ഞു വീട്ടിലെത്തിയ ഭർത്താവ് ഉടൻ കുഴഞ്ഞുവീണതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം ഇദ്ദേഹത്തെ ചോദ്യം ചെയ്‌താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News