Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ മഴയ്‌ക്കൊപ്പം കനത്ത മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും,പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു

December 28, 2022

December 28, 2022

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്‌ക്കൊപ്പമെത്തിയ മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും പ്രവാസികൾ ഉൾപ്പെടെയുള്ള നാട്ടുകാർക്ക് വേറിട്ട അനുഭവമായി.പല പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.

രാജ്യത്തെ പ്രധാന റോഡുകള്‍ പലതും അടച്ചതായി അധികൃതര്‍ വ്യക്തമാക്കി. മഴയ്ക്ക് പുറമെ വിവിധ മേഖലകളില്‍ ആലിപ്പഴ വീഴ്ച്ചയും ശക്തമായിരുന്നു. മിനാ അബ്ദുള്ള, ഉമ്മുല്‍ ഹൈമാന്‍, സബാഹ് അല്‍ അഹമ്മദ് മുതലായ സ്ഥലങ്ങളിലുണ്ടായ ആലിപ്പഴ വീഴ്ച്ചയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.



കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹനമോടിക്കുമ്ബോള്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്ബോള്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.

 


Latest Related News