Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
പ്രവാസികൾ അയച്ച പ്രളയ ഫണ്ട് പോലും എവിടെയും എത്തിയില്ല,ഇനി ഒരു രാഷ്ട്രീയ പാർട്ടിക്കും നയാപൈസ കൊടുക്കില്ലെന്ന് പ്രവാസി വ്യവസായി

February 25, 2023

February 25, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രവാസി വ്യവസായിയും കുവൈത്തിലെ എൻ.ബി.ടി.സി മാനേജിങ് ഡയറക്ടറുമായ കെജി എബ്രഹാം.സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ പ്രവാസികളിൽ നിന്നും സ്വരൂപിച്ച പ്രളയ ഫണ്ട് അർഹരിൽ എത്താതെ പോയെന്നും വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4 കോടി രൂപയോളം സംഭാവന നൽകിയ അദ്ദേഹം പറഞ്ഞു.

കുവൈത്തിൽ എൻ. ബി. ടി. സി. യുടെ ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കെ ജി എബ്രഹാം സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

'ഇനി താൻ ഭാവിയിൽ ഒരു രാഷ്ട്രീയക്കാരനും ഒന്നും കൊടുക്കില്ല. നമ്മളെ ചൂഷണം ചെയ്യുകയാണ്. എന്റെ ദേഷ്യം പ്രകടിപ്പിക്കുകയാണ്. പ്രവാസികളില്ലെങ്കിൽ കേരളം എങ്ങനെ ജീവിക്കും? എന്നിട്ടാണ് ചൂഷണം. ഒരു വീട് അധികം ഉണ്ടെങ്കിൽ അധിക നികുതി ഏർപ്പെടുത്തുന്നു. എന്നിട്ട് ഇവരോനോരുരുത്തനും പിരിക്കാനും നമ്മളെ നന്നാക്കാനുമെന്നും  പറഞ്ഞിട്ട് ഇവിടെ വരുകയാ. . ദിസ് ഈസ് ടൂ മച്. ഒരു വോട്ട് ഞാൻ ഇടതുപക്ഷത്തിന് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞാനൊരു മണ്ടനാക്കപ്പെട്ടു. എന്തൊരു അഹങ്കാരമാണിത്. ഗൾഫുകാരെയല്ലാതെ മറ്റാരെയും ഇവർക്ക് ഇങ്ങനെ  ചൂഷണം ചെയ്യാൻ കഴിയില്ല,'-  കെജി എബ്രഹാം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News