Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
വെസ്റ്റ്ബാങ്കിൽ വീണ്ടും സംഘർഷം,രണ്ട് കൗമാരക്കാർ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു

October 08, 2022

October 08, 2022

ന്യൂസ്‌റൂം ബ്യുറോ 

റാമല്ല : അധിനിവേശ വെസ്റ്റ് ബാങ്കിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഫലസ്തീൻ കൗമാരക്കാരെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.വടക്കൻ വെസ്റ്റ് ബാങ്കിലെ കൽഖില്യ നഗരത്തിൽ ഇസ്രായേൽ ചെക്പോസ്റ്റിന് സമീപം 14 കാരനായ അദേൽ ഇബ്രാഹിം ദാവൂദ് എന്ന കൗമാരക്കാരനും  രാമല്ലയ്ക്കടുത്തുള്ള അൽ-മസ്‌റ അൽ-ഗർബിയയിൽ, 17 വയസ്സുള്ള മഹ്ദി ലദാദ്വേ എന്ന് പേരുള്ള  പലസ്തീൻ കുട്ടിയുമാണ് വെള്ളിയാഴ്ച  സൈന്യത്തിന്റെ വെടിയേറ്റു മരിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു..പ്രദേശത്ത് പലസ്തീനികളും ഇസ്രായേൽ സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി ഫലസ്തീൻ WAFA വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം,ഫലസ്തീൻ കലാപകാരികൾ  ഇസ്രായേലി സേനയ്ക്കും നേരെ കല്ലെറിയുകയും ഒരു സൈനികന് നിസ്സാരമായി പരിക്കേറ്റതിനെ തുടർന്ന് വെടിയുതിർക്കുകയുമായിരുന്നുവെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.

ഇത്തരം കുറ്റകൃത്യങ്ങൾ ഫലസ്തീൻ ജനതക്ക് എതിരായ തുടർച്ചയായ നിയമലംഘനങ്ങളുടെയും ഫീൽഡ് കൊലപാതകങ്ങളുടെയും ഭാഗമാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീൽ അബു റുദീനെ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഇതോടെ മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News