Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
മധ്യസ്ഥ ചർച്ചകൾക്കായി നിയോഗിച്ച സംഘത്തെ ഇസ്രായേൽ ദോഹയിൽ നിന്നും തിരിച്ചു വിളിച്ചു,ഗസയിൽ ഫലസ്തീനികളുടെ എണ്ണവും കുറക്കാൻ നെതന്യാഹു

December 03, 2023

Qatar_News_Malayalam

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

തെൽ അവീവ്: ഗസ മുനമ്പിൽ ഫലസ്തീനികളുടെ എണ്ണം പരമാവധി കുറയ്ക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഇസ്രായേൽ പത്രമായ 'ഹയോം' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി ഇസ്രായേൽ സ്ട്രാറ്റജിക് അഫയേഴ്‌സ് മന്ത്രി റോൺ ഡെർമർ ഒരു പദ്ധതി തയ്യാറാക്കുകയാണെന്നും പത്രം വെളിപ്പെടുത്തി.

മന്ത്രി റോൺ ഡെർമർ പിന്തുടരുന്ന പദ്ധതി ദേശീയ സുരക്ഷാ കാര്യങ്ങളിലെ മന്ത്രിതല സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും കണ്ടില്ലെന്നും അതിന്റെ "സെൻസിറ്റിവിറ്റി" കാരണം ഔദ്യോഗിക സ്ഥാപനങ്ങളിലും ഫോറങ്ങളിലും ചർച്ച ചെയ്തിട്ടില്ലെന്നും ഹയോം പത്രം വ്യക്തമാക്കി. അമേരിക്കയുമായും അന്താരാഷ്ട്ര സമൂഹവുമായും ഈജിപ്തുമായും ഏറ്റുമുട്ടാതെ പദ്ധതി നടപ്പാക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. 

ഗസയിലെ ആക്രമണത്തിന് ശേഷം ഗസ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഈജിപ്തിനെ നിർബന്ധിക്കണമെന്ന് അമേരിക്കയോട് ഇസ്രായേൽ ബെയ്‌റ്റീനു പാർട്ടിയുടെ തലവൻ അവിഗ്‌ദോർ ലീബർമാൻ ആവശ്യപ്പെട്ടതായാണ് വിവരം. കൂടാതെ, പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഫലസ്തീൻ ജനസംഖ്യ ഉൾപ്പെടുന്ന ഏരിയ നിയന്ത്രിക്കാൻ ജോർദാനെയും അവിഗ്‌ദോർ ലീബർമാൻ നിർബന്ധിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം,വെടിനിർത്തൽ ചർച്ചകൾക്കായി നിയോഗിച്ച സംഘത്തെ ഇസ്രായേൽ തിരിച്ചുവിളിച്ചു. ദോഹയിലുള്ള സംഘത്തോട് ഉടൻ ഇസ്രായേലിലെത്താനാണ് നിർദേശം. ചർച്ചകളിൽ തടസ്സം നേരിടുന്ന സാഹചര്യത്തിൽ തിരിച്ചെത്താനാണ് മൊസാദിന്റെ സംഘത്തിന് നൽകിയിരിക്കുന്ന നിർദേശം. ചർച്ചകളിലെ സ്തംഭനത്തെ തുടർന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരം മൊസാദ് തലവൻ ഡേവിഡ് ബാർണിയ ദോഹയിലുള്ള തന്റെ സംഘത്തോട് ഇസ്രായേലിലേക്ക് തന്നെ മടങ്ങാൻ നിർദേശിക്കുകയായിരുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News