Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
ഇന്ത്യയിൽ കോവിഡ് കുറയുന്നു, യാത്രാ മാർഗനിർദ്ദേശങ്ങളിൽ കേന്ദ്രസർക്കാർ നിർണ്ണായക മാറ്റങ്ങൾ വരുത്തി

August 27, 2021

August 27, 2021

 

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി തുടങ്ങിയതോടെ യാത്രാ മാർഗനിർദ്ദേശങ്ങളിൽ കേന്ദ്രസർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. ട്രെയിൻ, ബസ്, വിമാന യാത്രികർക്കാണ് പുതിയ ഇളവുകൾ കേന്ദ്രം അനുവദിച്ചത്.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ആളുകൾക്ക് ഇനി ആർടിപിസിആർ പരിശോധന ഇല്ലാതെ യാത്ര ചെയ്യാം. സംസ്ഥാനാന്തര യാത്രക്ക് ഉണ്ടായിരുന്ന വിലക്കും നീക്കിയിട്ടുണ്ട്.  ആഭ്യന്തര വിമാനയാത്രക്കാർക്ക് പിപിഇ കിറ്റ് ധരിക്കാതെ യാത്ര ചെയ്യാമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം, ക്വാറന്റൈൻ, ഐസൊലേഷൻ തുടങ്ങിയ കാര്യങ്ങളിൽ സാഹചര്യത്തിന് അനുസരിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം അറിയിച്ചു.

ആവശ്യമെന്നു കണ്ടാല്‍ സംസ്ഥാനത്തേക്കു പ്രവേശിക്കുന്നതിന് ആര്‍.ടി.പി.സി.ആര്‍, ആന്‍റിജന്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ അതതു സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാം. എന്നാല്‍ ഇക്കാര്യം നേരത്തെ അറിയിക്കണം. രണ്ടു ഡോസ് വാക്‌സിനും എടുത്ത് 15 ദിവസം പൂര്‍ത്തിയായ, ലക്ഷണങ്ങളില്ലാത്ത ആളുകള്‍ക്കു പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഒഴിവാക്കാം. ഇവര്‍ക്കു വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശന അനുമതി നല്‍കണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ലക്ഷണങ്ങളുള്ളവരെ പ്രവേശന കേന്ദ്രത്തില്‍ തന്നെ ആന്റിജന്‍ പരിശോധനയ്ക്കു വിധേയമാക്കണം.


Latest Related News