Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഭാര്യയെ കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ വെട്ടിമുറിച്ച് രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ ഉപേക്ഷിച്ചു,കുവൈത്ത് പൗരൻ അറസ്റ്റിൽ

June 25, 2023

June 25, 2023

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച് കുവൈത്തി പൗരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.. ഭാര്യയെ കൊന്ന  ശേഷം ശരീരഭാഗങ്ങള്‍ 20 ഭാഗങ്ങളായി വെട്ടിമുറിച്ച് രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലുള്ള  ഗാര്‍ബേജ് കണ്ടെയ്നറുകളില്‍ ഉപേക്ഷിക്കുകയായിരുന്നു.

തന്‍റെ സഹോദരിയെ ഏഴ് മാസമായി കാണാനില്ലെന്ന്  കുവൈത്തി പൗര പരാതി നല്‍കിയതോടെയാണ് കേസിൽ അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് കാണാതായതെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
ഈ കാലയളവില്‍ തന്‍റെ രണ്ട് കുട്ടികളുടെ വിവാഹത്തിലും പങ്കെടുത്തില്ലെന്നുള്ള വിവരം കേസിൽ നിര്‍ണായകമായി. നേരത്തെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സ്ത്രീ ഒരു കുവൈത്തി പൗരനെ രസഹ്യമായി വിവാഹം ചെയ്തിരുന്നു. ഇത് സഹോദരിക്കല്ലാതെ മറ്റാര്‍ക്കും അറിയുമായിരുന്നില്ല. ഇതോടെ രഹസ്യ ഭർത്താവിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഒക്ടോബര്‍ മുതല്‍ സ്ത്രീയെ കുറിച്ച് വിവരമില്ലെന്നാണ് ഇയാള്‍ വിശദീകരിച്ചത്. സംശയം തോന്നി ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രതി ഒക്ടോബറിലാണ് സ്ത്രീയെ അവസാനം വിളിച്ചതെന്ന് കണ്ടെത്തി. തുടര്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതകം നടത്തിയതായി സമ്മതിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News