Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു

July 22, 2021

July 22, 2021

മനാമ:ബഹ്‌റൈന്‍ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. കോവിഡിന് മുമ്പുണ്ടായിരുന്ന 80 ശതമാനം സ്ഥലങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങി. ദുബൈ, അബുദാബി, കുവൈറ്റ്, റിയാദ്, ജിദ്ദ, ദമ്മാം, മദീന, അമ്മാന്‍, മസ്‌കത്ത്,ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, കാസബ്ലാങ്ക, ആതന്‍സ്, ഇസ്തംബുള്‍, ടിബിലിസി, ലാര്‍നാക്ക, ബാങ്കോക്, മനില, സിംഗപ്പൂര്‍, ധാക്ക, കൊളംബോ, മാലിദ്വീപ് ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും ഗള്‍ഫ് എയര്‍ സര്‍വിസ് നടത്തുന്നുണ്ട്. 2019ല്‍ നടത്തിയ തരത്തില്‍ സര്‍വിസുകളിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനത്തിലെ പൈലറ്റുമാരും ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരും ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

 


Latest Related News