Breaking News
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും |
വായ്പാ തട്ടിപ്പുകാര്‍ക്ക് വിലങ്ങിട്ട് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, 3,500 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു

May 02, 2023

May 02, 2023

ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: വായ്പ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന 3,500 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. ഗൂഗിളിന്റെ പോളിസികള്‍ക്ക് യോജിക്കാത്ത ലോണ്‍ ആപ്പുകളാണ് കമ്പനി നീക്കം ചെയ്തത്. ഈ ആപ്പുകള്‍ ഉപഭോക്താക്കളുടെ അനുവാദമില്ലാതെ വ്യക്തികളുടെ ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവയടക്കം സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് ഗൂഗിള്‍ കണ്ടെത്തി. പേഴ്‌സണ്‍ ലോണ്‍ ആപ്പുകള്‍ക്ക് ഉപയോക്താക്കളുടെ ഫോട്ടോ, കോണ്ടാക്ട് തുടങ്ങിയ സെന്‍സിറ്റീവ് ഡാറ്റകള്‍ ലഭ്യമല്ലാത്ത വിധം ഗൂഗിള്‍ തങ്ങളുടെ ലോണ്‍ പോളിസി പുതുക്കിയിട്ടുണ്ട്. 

വ്യാജ ലോണ്‍ ആപ്പിലൂടെ പണം തട്ടിയെടുത്ത 14 പേരെ മുംബൈ സൈബര്‍ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് നടപടി. നിരവധി പേരില്‍ നിന്നായി തട്ടിയെടുത്ത 350 കോടി രൂപ ക്രിപ്‌റ്റോകറന്‍സിയാക്കി മാറ്റി വിദേശത്തേക്ക് കടത്തുകയാണ് തട്ടിപ്പുകാര്‍ ചെയ്തത്. 

2021നും മാര്‍ച്ച് 31 2023നും ഇടയില്‍ 176 വ്യാജ ലോണ്‍ കേസുകളാണ് മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളിലായി 70 അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ക്ക് പുതിയ ലൈസന്‍സ് മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിള്‍.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News