November 29, 2020
November 29, 2020
റിയാദ് : സൗദിയിൽ പെട്ടിയിലാക്കി മിനായിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.24 വയസ്സ് പ്രായമുള്ള ഇന്തോനീസ്യൻ വേലക്കാരിയാണ് മരിച്ചത്. ഇവർ വീട്ടിൽ നിന്ന് ഒളിച്ചോടിയതായി സ്പോൺസർ പോലീസിൽ പരാതി നൽകിയിരുന്നു.കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ചതാണോ അതല്ല സ്വാഭാവിക മരണത്തെ തുടർന്ന് നിയമനടപടികൾ ഒഴിവാക്കുന്നതിന് മരണശേഷം മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ചതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഇന്നലെ വൈകീട്ട് സൗദി പൗരനാണ് വഴിയരികിൽ പെട്ടിയിലാക്കി ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തി സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചത്. .അൽശറായിഅ ദിശയിൽ കിംഗ് ഫൈസൽ റോഡിന് സമീപമാണ് പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.