Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സദ്ദാം ഹുസൈന്റെ മൃതദേഹം അവർ എന്തുചെയ്തു,പുതിയ വെളിപ്പെടുത്തലുമായി മുൻ ഇറാഖ് പ്രധാനമന്ത്രി

March 12, 2023

March 12, 2023

ന്യൂസ്‌റൂം ബ്യുറോ 
ബാഗ്‌ദാദ്‌ : ഇറാഖിന്റെ അധിപനായിരുന്ന സദ്ദാം ഹുസൈന്‍ മരിച്ചിട്ട് 17  വര്‍ഷം കഴിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ മൃതശരീരത്തിന്റെ പേരിലുള്ള ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്. 2006 ഡിസംബര്‍ 30ന് യു.എസ് തൂക്കിലേറ്റിയ സദ്ദാമിനെ അദ്ദേഹത്തിന്റെ സ്വന്തം നാടായ  ഔജയില്‍ അടക്കിയിരുന്നു. പിന്നീട് അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ ഉത്തരവ് പ്രകാരം ഇവിടെ നിന്ന് തിക്രിത്തിലേക്കു മാറ്റി. പിന്നീട് അദ്ദേഹത്തിന്റെ ജന്മദിനായ ഏപ്രില്‍ 28ന് ഈ ഖബറിടത്തിലേക്ക് ആളുകള്‍ ഒഴുകിയെത്താന്‍ തുടങ്ങി. എന്നാല്‍ പ്രദേശം പിടിച്ചടക്കിയ ശീഈ പാരാമിലിട്ടറി സദ്ദാമിന്റെ ഖബറിടം നിലകൊള്ളുന്ന കെട്ടിടം തകര്‍ത്തുകളയുകയായിരുന്നു.

സദ്ദാമിന്റെ മകള്‍ ഹാല സ്വകാര്യ വിമാനത്തിലെത്തി പിതാവിന്റെ മൃതദേഹം ജോര്‍ദാനിലേക്കു കൊണ്ടുപോയെന്നും മറ്റൊരു വാദമുണ്ട്.

സദ്ദാം ഹുസൈന്റെ മൃതദേഹത്തോട് യു.എസ് സൈന്യം എങ്ങനെയാണ് പെരുമാറിയതെന്നും അടക്കം ചെയ്ത സ്ഥലത്തെ കുറിച്ചും പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്  മുൻ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കസെമി.ശർഖ് അൽ ഔസത്ത് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.

"വധശിക്ഷ നടപ്പാക്കിയ ശേഷം അവർ സദ്ദാം ഹുസൈന്റെ മൃതദേഹം എന്റെ വീടിനും മിസ്റ്റർ നൂറി അൽ-മാലികി(മുൻ ഇറാഖ് പ്രധാനമന്ത്രി)യുടെ വീടിനുമിടയിലുള്ള ഗ്രീൻ സോണിലേക്ക് എറിഞ്ഞു.ഈ നടപടിയെ ഞാൻ എതിർത്തിരുന്നു. മരിച്ചവരുടെ വിശുദ്ധിയെ മാനിച്ച് മൃതദേഹത്തിൽ നിന്ന് മാറാൻ അവരോട് ഞാൻ ആവശ്യപ്പെട്ടു.തുടർന്ന് അവർ മൃതദേഹം എന്റെ വീട്ടിലേക്കും അൽ-മാലിക്കിയുടെ വീട്ടിലേക്കും കൊണ്ടുവന്നു.എന്നാൽ അൽ-നാദ വംശത്തിലെ ഒരു ഷെയ്ഖിന് (സദ്ദാം ഹുസൈന്റെ വംശം) മൃതദേഹം കൈമാറാനായിരുന്നു ഉത്തരവ്.തുടർന്ന് ഗ്രീൻ സോണിൽ നിന്ന് തിക്രിത്തിൽ കൊണ്ടുവന്ന് മൃതദേഹം അടക്കം ചെയ്യുകയായിരുന്നു"-മുസ്തഫ അൽ കസെമി.പറഞ്ഞു.

2012 ന് ശേഷം, ഇസ്‌ലാമിക് സ്റ്റേറ്റ്സ്  പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ  മൃതദേഹം പുറത്തെടുത്ത് ഇതുവരെ  ആരും അറിയാത്ത ഒരു രഹസ്യ സ്ഥലത്തേക്ക് മാറ്റിയതായും സദ്ദാമിന്റെ മക്കളുടെ ശവകുടീരങ്ങളിലും അതിക്രമം കാണിച്ചതായും അഭിമുഖത്തിൽ  അദ്ദേഹം സൂചിപ്പിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News