Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെപ്പ്, ഗുരുതരമായി പരിക്കേറ്റ യുവതിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

April 21, 2023

April 21, 2023

ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: ഡല്‍ഹി സാകേത് കോടതിയില്‍ നടന്ന വെടിവെപ്പില്‍ യുവതിക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് റൗണ്ട് വെടിവെച്ചായാതാണ് ലഭ്യമാകുന്ന വിവരം. 

കാമേശ്വര്‍ പ്രസാദ് എന്ന അഭിഭാഷകനാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ യുവതിയുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വെടിവെപ്പില്‍ കലാശിച്ചത്. കഴിഞ്ഞ ഡിസംബറില്‍ കാമേശ്വര്‍ പ്രസാദിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നതായി സാകേത് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി. വന്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കോടതിവളപ്പില്‍ അഭിഭാഷകര്‍ പ്രതിഷേധിക്കുകയാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News