Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ജിദ്ദയിലെ ഹറമൈൻ റെയിൽവേയുടെ ഭാഗമായ സുലൈമാനിയ സ്റ്റേഷൻ ഓഫീസിൽ വീണ്ടും തീപിടുത്തം

August 07, 2020

August 07, 2020

റിയാദ് : മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍വേ പാതയായ അല്‍ഹറമൈന്‍ റെയിൽവേ പാതയിലെ സുലൈമാനിയ സ്റ്റേഷൻ ഓഫീസിൽ വീണ്ടും  തീപിടുത്തമുണ്ടായി.റെയിൽവേ സ്റ്റേഷനോട് ചേർന്നു പ്രവർത്തിക്കുന്ന കോൺട്രാക്റ്റിങ് കമ്പനിയുടെ താത്കാലിക പോർട്ടാ കാബിനുകളിലാണ് തീപിടുത്തമുണ്ടായത്. അപകടസമയത്ത് ഓഫീസിൽ ആളുണ്ടായിരുന്നില്ല.അതേസമയം ഇന്നലെ രാത്രിയിലുണ്ടായ തീപിടുത്തത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതർ  അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലുണ്ടായ തീ പിടുത്തത്തില്‍ റെയില്‍വേ സ്റ്റേഷന്‍ കത്തിച്ചാമ്പലായിരുന്നു. അതോടെ അന്ന് സര്‍വീസുകള്‍ മുടങ്ങിയെങ്കിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മാസങ്ങള്‍ക്ക് ശേഷം പ്രവർത്തനം  പുനസ്ഥാപിച്ചിരുന്നു.

തീ നിയന്ത്രണ വിധേയമായതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News