Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
അടുത്തലോകകപ്പിൽ ഇന്ത്യ കളിച്ചേക്കുമെന്ന് ഫിഫ പ്രസിഡണ്ട്,'ഫുട്‍ബോൾ ലോകത്തെ എങ്ങനെയാണ് ഒരുമിപ്പിക്കുന്നതെന്ന് ഖത്തർ കാണിച്ചുതന്നു'

December 21, 2022

December 21, 2022

ന്യൂസ്‌റൂം ബ്യുറോ  

അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇന്‍ഫന്റീനോയുടെ മറുപടി.
ഇന്ത്യന്‍ ഫുട്‌ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നല്‍കി. യുഎസ്-മെക്‌സിക്കോ-കാനഡ ലോകകപ്പില്‍ 16 ടീമുകള്‍ക്ക് കൂടി യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ പരാമര്‍ശം.ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീനയെ അഭിനന്ദിക്കാനും ഇന്‍ഫാന്‍റിനോ മറന്നില്ല.
ലോകകപ്പ് സംഘാടനത്തില്‍ ഖത്തറിനും അദ്ദേഹം നന്ദി പറഞ്ഞു. ‘ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചത്. എല്ലാവരെയും ഹൃദ്യമായാണ് ഖത്തര്‍ സ്വീകരിച്ചത്. എങ്ങനെയാണ് ഫുട്ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നത് എന്ന് ഖത്തര്‍ കാണിച്ചു തന്നു, ഇന്ത്യക്ക് അടുത്ത ലോകകപ്പ് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ഇന്‍ഫന്റീനോ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News