Breaking News
ഇറാന്‍ ആണവ കരാറിലേക്ക് മടങ്ങി വരുമെന്ന് ആവര്‍ത്തിച്ച് ജോ ബെയ്ഡന്‍ | ഖത്തറില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 221 പേര്‍ക്ക്; 56 പേര്‍ വിദേശത്തു നിന്നെത്തിയവര്‍, 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ | ഫ്രാന്‍സിലെ 76 മുസ്‌ലിം പള്ളികളില്‍ സര്‍ക്കാര്‍ പരിശോധന നടത്തും; ചില പള്ളികള്‍ അടച്ചു പൂട്ടുമെന്നും ആഭ്യന്തര മന്ത്രി | ഖത്തറില്‍ വേഗനിയന്ത്രണം ലംഘിക്കുന്നത് തടയാനുള്ള പരിശോധനാ ക്യാമ്പെയിന്‍ തുടരും | വൊക്വോദിന്റെ രണ്ട് പെട്രോള്‍ സ്‌റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു | യെമനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി 11 കുട്ടികള്‍ കൊല്ലപ്പെട്ടു | ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ അവസാനിച്ചേക്കുമെന്ന് സൗദി അറേബ്യ | ഖത്തറിൽ കുട്ടികൾക്കുള്ള ഫ്ലൂ പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കി | ഗൾഫ് പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് അൽ ജസീറ | കൊവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങാന്‍ ബ്രിട്ടന്‍ അനുമതി നല്‍കി |
ഇലക്ട്രിക് വാഹനങ്ങൾക്ക് പച്ച ബോർഡ് നിർബന്ധമാണെന്ന് കേന്ദ്രം,പച്ചയോട് തീരാക്കലിപ്പുമായി സമൂഹ മാധ്യമങ്ങളിൽ വർഗീയ പ്രചാരണം 

August 11, 2020

August 11, 2020

തിരുവനന്തപുരം : പച്ച നിറത്തിൽ രജിസ്‌ട്രേഷൻ ബോർഡ് വച്ച സർക്കാർ വാഹനത്തിന്റെ  ചിത്രത്തോടെ പ്രചരിക്കുന്ന ഫേസ്ബുക് പോസ്റ്റ് തെറ്റിദ്ധാരണാജനകമാണ് എന്ന് സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ഫാക്റ്റ് ചെക്ക് ഡിവിഷൻ (IPRD Fact Check Kerala) അറിയിച്ചു.

ജനങ്ങൾക്കിടയിൽ മതപരവും രാഷ്ട്രീയവുമായ വിദ്വേഷം  ഉണ്ടാക്കുന്ന സന്ദേശവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. അത്തരം പോസ്റ്റുകൾ വിശ്വസിക്കുകയോ  പ്രചരിപ്പിക്കുകയോ ചെയ്യരുത്.
നിലവിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലനിറം പച്ചയാണ്. കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം ഇത് കേരളത്തിലോ, കശ്മീരിലോ, രാജ്യത്ത് എവിടെയായാലും പച്ച തന്നെയായിരിക്കും നിറം.
ഇലക്ട്രിക് വാഹനങ്ങൾക്ക് രാജ്യത്ത് അനുവദിച്ചിട്ടുള്ള നിറത്തെപ്പറ്റി അറിയാൻ വെബ്‌സൈറ്റ് ഉണ്ട്. സന്ദർശിക്കുക:  https://morth.nic.in/green-initiatives.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News