Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ വിദേശവനിത പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്തു

October 06, 2021

October 06, 2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ വനിത പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ  ചെയ്‍തു. ജഹ്റ പൊലീസ് സ്റ്റേഷനിലെ സെല്ലിലായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ 43 വയസുകാരിയാണ് ആത്മഹത്യ ചെയ്‍തത്. ഇവര്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകള്‍.

സ്വന്തം വസ്‍ത്രം ഉപയോഗിച്ചാണ് ഇവര്‍ സെല്ലിനുള്ളില്‍ തൂങ്ങി മരിച്ചത്. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാലാണ്  ഇവരെ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നത്. സ്വകാര്യത പരിഗണിച്ച് വനിതകളുടെ സെല്ലുകളില്‍  സി.സി.ടി.വി ക്യാമറകള്‍ ഘടിപ്പിച്ചിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പബ്ലിക് സെക്യൂരിറ്റി വിഭാഗം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബി ഉത്തരവിട്ടു. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഉള്‍പ്പെടെ കണ്ടെത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക.


Latest Related News