Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ആറു മാസത്തിലധികമായി നാട്ടിൽ തുടരുന്ന വിദേശികൾ ഉടൻ തിരിച്ചെത്തണമെന്ന് കുവൈത്ത്

January 17, 2023

January 17, 2023

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി: 6 മാസത്തില്‍ കൂടുതല്‍ വിദേശത്തു കഴിയുന്ന കുവൈത്തിൽ വിസയുള്ളവർ ജനുവരി 31 നകം ഇവര്‍ രാജ്യത്ത് തിരിച്ചെത്തണമെന്ന് നിർദേശം.

തിരിച്ചെത്താത്തവരുടെ വിസ ഫെബ്രുവരി 1 മുതല്‍ സ്വമേധയാ റദ്ദാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫവാസ് അല്‍ മഷ്‌ആന്‍ അറിയിച്ചു. വിദേശത്തു നിന്ന് വിസ പുതുക്കാനുള്ള അനുമതിയും നിര്‍ത്തലാക്കും.

നിശ്ചിത സമയത്തിനകം തിരിച്ചെത്താന്‍ കഴിയാത്തവര്‍ക്ക് വീണ്ടും രാജ്യത്ത് വരണമെങ്കില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ വിസ എടുക്കേണ്ടിവരും. 6 മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തു കഴിയുന്ന ജീവിത പങ്കാളി, മക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ട് 'കുടുംബത്തോടൊപ്പം ചേരൂ' എന്ന പ്രമേയത്തില്‍ ബോധവല്‍ക്കരണ കാമ്പയിനും അധികൃതര്‍ നടത്തുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News