Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സനാതന ധർമം ഉയർത്തിപ്പിടിക്കാൻ ഹിംസയുടെ പാതയും തെറ്റല്ലെന്ന തമിഴ്‌നാട് ഗവർണറുടെ പ്രസ്താവന വിവാദമാകുന്നു

June 13, 2022

June 13, 2022

ചെന്നൈ: സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരുന്നതില്‍ തെറ്റില്ലെന്ന തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ പ്രസംഗത്തിനെതിരെ ഡി.എം.കെയും സഖ്യകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. ചെന്നൈയില്‍ നടന്ന പൊതുചടങ്ങിലാണ് ഗവര്‍ണര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

ഗവര്‍ണര്‍ വ്യക്തിപരമായ ആത്മീയ ചിന്തകള്‍ പൊതുചടങ്ങില്‍ പറയുന്നത് അദ്ദേഹം വഹിക്കുന്ന ഭരണഘടനാപരമായ പദവിക്ക് ചേര്‍ന്നതല്ലെന്ന് ഡി.എം.കെ നേതാവ് ടി.ആര്‍. ബാലു അഭിപ്രായപ്പെട്ടു. ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണെന്നും സനാതന ധര്‍മമല്ലെന്നും ഗവര്‍ണറെ ഓര്‍മിപ്പിക്കുന്നതായും ബാലു പറഞ്ഞു.

ഡി.എം.കെ സഖ്യകക്ഷികളായ ഇടതുകക്ഷികളും എം.ഡി.എം.കെ, വിടുതലൈ ശിറുതൈകള്‍ കക്ഷി തുടങ്ങിയവയും ഗവര്‍ണറുടെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News