Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ നാലാം ഡോസ് നാളെ മുതൽ നൽകിതുടങ്ങും

January 31, 2023

January 31, 2023

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി :കുവൈത്തിൽ കോവിഡിനെതിരായ പ്രതിരോധം ഊര്ജിതമാക്കുന്നതിന്റെ ഭാഗമായി നാലാമത്തെ ഡോസ് വാക്‌സിൻ നൽകിത്തുടങ്ങുന്നു.ഫെബ്രുവരി 1 ബുധനാഴ്ച മുതൽ വാക്‌സിൻ വിതരണം ആരംഭിക്കും. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള 16 കേന്ദ്രങ്ങളിൽ വാക്സിനേഷൻ വിതരണം ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വാക്സിൻ വിതരണത്തിന്റെ മുന്നോടിയായി ഇന്ന് ( ചൊവ്വ ) ആരോഗ്യ പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കും. 12 നും 18 നും ഇടയിൽ പ്രായമുള്ളവരുടെ ബൂസ്റ്റർ ഡോസ്‌ വാക്സിനേഷനും 5 വയസും അതിന് മുകളിൽ പ്രായമായവരുടെ ഒന്നും രണ്ടും ഡോസുകളും വെസ്റ്റ് മിഷ്‌റെഫിലെ അബ്ദുൽ റഹ്മാൻ അൽ സെയ്ദ് ഹെൽത്ത് സെന്ററിൽ നിന്നാണ് വിതരണം ചെയ്യുക. കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റർ ഡോസ് കുത്തി വെപ്പ് കാലാനുസൃതമായി വാർഷിക അടിസ്ഥാനത്തിലേക്ക് മാറുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കൊവിഡ് വാക്സീൻ ആദ്യഘട്ടത്തിൽ ലഭ്യമാകുന്ന കേന്ദ്രങ്ങൾ :
കാപിറ്റൽ ഗവർണറേറ്റ് : ഷെയ്ഖ ഫത്തൂഹ് സൽമാൻ അൽ-സബ ഹെൽത്ത് സെന്റർ (ഷാമിയ),ജാസിം അൽ-വാസാൻ ഹെൽത്ത് സെന്റർ (മൻസൂരിയ ) ജാബർ അൽ-അഹമ്മദ് ഹെൽത്ത് സെന്റർ.

ഹവല്ലി ഗവർണറേറ്റ് : സൽവ സ്പെഷ്യലിസ്റ്റ് ഹെൽത്ത് സെന്റർ, മഹ്മൂദ് ഹാജി ഹൈദർ ഹെൽത്ത് സെന്റർ, റുമൈതിയ സ്പെഷ്യലിസ്റ്റ് സെന്റർ.

ഫർവാനിയ ഗവർണറേറ്റ് : അൽഒമരിയ, അബ്ദുല്ല അൽ-മുബാറക്, അൽ-അൻദലൂസ് ഹെൽത്ത് സെന്റർ.

അഹമ്മദി ഗവര്ണറേറ്റ് : ജാസിം അൽ-വസാൻ ഹെൽത്ത് സെന്റർ, ഫഹാഹീൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് സെന്റർ ഫിന്താസ് ഹെൽത്ത് സെന്റർ.

മുബാറക് അൽ-കബീർ ഗവർണറേറ്റ് : അൽ-അദാൻ സ്പെഷ്യലിസ്റ്റ് സെന്റർ.

ജഹ്റ ഗവർണറേറ്റ് : അൽ നയീം , അൽ-ഒയൂൺ, സ’ അദ് അൽ-അബ്ദുള്ള ഹെൽത്ത് സെന്ററർ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News