Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഇന്ത്യൻ എംബസികൾക്ക് മാതൃകയായി കുവൈത്ത് സ്ഥാനപതി,കോവിഡിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം നൽകി തുടങ്ങി

August 16, 2021

August 16, 2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ ബാധിച്ച്‌ മരിച്ച നിര്‍ദ്ധനരുടെ ആശ്രിതര്‍ക്കായി ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ച ധനസഹായം വിതരണം ആരംഭിച്ചതായി ഇന്ത്യന്‍ സ്ഥാനപതി സിബിജോര്‍ജ്ജ്. ആദ്യ ഘട്ടത്തില്‍ 65 പേര്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു കഴിഞ്ഞതായി സ്ഥാനപതി അറിയിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ച്‌ കൊറണയാല്‍ മരണപ്പെട്ട നിര്‍ദ്ദനരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം എംബസി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം നടന്ന മൂന്നാഴ്ചക്കുള്ളില്‍തന്നെ 65 പേര്‍ക്കുള്ള വിതരണം നടന്നുകഴിഞ്ഞതായാണ് അംബാസിഡര്‍ അറിയിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എംബസിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 120 ദിനാറില്‍ കുറഞ്ഞ ശമ്ബളമുള്ളവരുടെ ആശ്രിതര്‍ക്കാണു സഹായം നല്‍കുന്നത്‌.
എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചുകൊണ്ടാണ് ഇതിനായി ലഭിച്ച അപേക്ഷകളില്‍ പരിശോധന നടന്നുവരുന്നത്. പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്ന തീരുമാനമായിരുന്നു മരണപ്പെട്ട ആശ്രിതര്‍ക്കായുള്ള ധനസഹായ പ്രഖ്യാപനം.

 


Latest Related News