Breaking News
ഖത്തറിൽ ഡിസംബറിലെ പെട്രോൾ വിലയിൽ മാറ്റമില്ല,ഡീസൽ വില അഞ്ച് ദിർഹം വർധിക്കും  | സമാധാനം സ്ഥിരത, സമൃദ്ധി എന്നീ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഖത്തറിന്റെ വിദേശനയമെന്ന് ജര്‍മ്മനിയിലെ ഖത്തര്‍ അംബാസഡര്‍ ഷെയ്ഖ് അബ്ദുള്ള | ആണവശാസ്ത്രഞ്ജന്റെ വധം,ഇറാൻ ഭരണകൂടം മൃദു സമീപനം പുലർത്തുന്നതായി കൺസർവേറ്റിവ്  | ഖത്തർ ഫുട്‍ബോളിന് ഊർജം പകരാൻ കമ്യുണിറ്റി ഫുടബോൾ ലീഗ്  | ഇറാഖിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഐ.എസിന്റെ റോക്കറ്റ് ആക്രമണം; റിഫൈനറിക്ക് തീ പിടിച്ചു | സേവനങ്ങൾ കാര്യക്ഷമമാക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസി മൊബൈൽ ആപ് പുറത്തിറക്കുന്നു  | ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ കുഷ്‌നര്‍ സൗദിയും ഖത്തറും സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ട് | കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല,ദോഹയിൽ സുഗന്ധ ദ്രവ്യങ്ങളുടെ  പ്രദർശനം രണ്ടു ദിവസത്തേക്ക് റദ്ദാക്കി  | യു.എ.ഇ ദേശീയ ദിനം,അബുദാബിയിൽ സൗജന്യ പാർക്കിങ്  | ഖത്തറിലെ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡികളിലേക്ക് തെരഞ്ഞെടുപ്പ്,വിജ്ഞാപനം പുറത്തിറങ്ങി  |
കോവിഡ് ഭേദമായവരിൽ വീണ്ടും രോഗം വരാനിടയില്ലെന്ന് ഉറപ്പു പറയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന

April 18, 2020

April 18, 2020

ജനീവ : ഒരിക്കൽ കോവിഡ് പോസറ്റിവ് ആയി ഭേദപ്പെട്ടവരിൽ വീണ്ടും വൈറസ് ബാധയുണ്ടാവുമോ? വൈറസ് ബാധയുള്ള ഒരാളുമായി വീണ്ടും സമ്പർക്കമുണ്ടായാൽ അയാൾക്ക് ഒരിക്കൽ കൂടി പോസറ്റിവ് ആവാനുള്ള സാധ്യത എത്രത്തോളമാണ്? ഇതിനുള്ള മറുപടിയുമായി ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

കോവിഡ് ഭേദമായവരില്‍ വൈറസ് വീണ്ടും പ്രേവേശിക്കില്ലെന്നതിനും വീണ്ടും രോഗം പകരാതിരിക്കാനുള്ള രോഗപ്രതിരോധ ശേഷി നേടുമെന്നതിനും വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

രോഗം ഭേദമായവരില്‍നിന്നുള്ള ആന്റിബോഡി വേര്‍തിരിച്ചെടുത്ത് കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്നതു സംബന്ധിച്ചു പല രാജ്യങ്ങളും നിര്‍ദേശിക്കുന്നുണ്ടെന്നും ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂ എച്ച്‌ ഒ സാംക്രമികരോഗ വിദഗ്ധന്‍ ഡോ. മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.

രോഗത്തിനെതിരെ ശരീരം സ്വാഭാവികമായ പ്രതിരോധശേഷി കൈവരിക്കുന്നുണ്ടോയെന്നു മനസിലാക്കാന്‍ പല രാജ്യങ്ങളും സെറോളജി പരിശോധനകള്‍ നടത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വൈറസിനെതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ അളവ് മനസിലാക്കുന്നതിനാണ് ഈ പരിശോധന നടത്തുന്നത്.. രോഗിമുക്തി നേടിയവരില്‍ ആന്റിബോഡികള്‍ ഉണ്ടെന്നതു കൊണ്ട് അവര്‍ രോഗപ്രതിരോധ ശേഷി കൈവരിച്ചെന്ന് അര്‍ഥമില്ലെന്നും അവര്‍ പറഞ്ഞു.

ആന്റിബോഡി പരീക്ഷണങ്ങള്‍ ചില ധാര്‍മിക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ഡോ. മൈക്കിള്‍ ജെ. റയന്‍ പറഞ്ഞു. ആന്റിബോഡികള്‍ നല്‍കുന്ന സുരക്ഷയുടെ ദൈര്‍ഘ്യത്തെ കുറിച്ച്‌ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.  


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News