Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
റിയാദിലെ കെ.എം.സി.സി നേതാവ് അഷ്‌റഫ് മേപ്പാടി കോവിഡ് ചികിത്സയിലിരിക്കെ നിര്യാതനായി 

July 19, 2020

July 19, 2020

റിയാദ് : കെ.എം.സി.സി വയനാട് ജില്ല ജനറല്‍ സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തനുമായ വയനാട് മേപ്പാടി മുക്കില്‍ പീടിക വട്ടപ്പറമ്പിൽ അശ്‌റഫ് (48) നിര്യാതനായി. കോവിഡ് സ്ഥിരീകരിച്ച്‌ റിയാദിലെ സനദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം 

സനയ്യയില്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിൽ ജീവനക്കാരനായിരുന്നു. നബീസയാണ് ഉമ്മ. ആമിനക്കുട്ടി ഭാര്യ. മക്കള്‍: അഫസല്‍, ഹര്‍ഷിയ, ഹനാ ശലഭി. സഹോദരന്‍ യൂനുസ് റിയാദിലുണ്ട്.

അശ്‌റഫിന്റെ നിര്യാണത്തില്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയും, റിയാദ് വയനാട് ജില്ല കെ.എം.സി.സി യും അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് പി.സി അലി, ട്രഷറര്‍ റഫീഖ് കൂളിവയല്‍, അബ്ദുറഹ്മാന്‍ കമ്ബളക്കാട്, ശറഫു കുമ്ബളാട് തുടങ്ങിയവര്‍ അനുശോചിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News