Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
പ്രവാസി മലയാളികളുടെ ആശങ്ക അകറ്റാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം : മുഖ്യമന്ത്രി

April 02, 2020

April 02, 2020

തിരുവനന്തപുരം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് പ്രവാസി മലയാളികൾക്ക്, പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ മലയാളി സമൂഹത്തിന് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും  മൃതദേഹം നാട്ടിലെത്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജയ് ശങ്കറിന് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊറോണാ ബാധിതരല്ലാതെ മരണമടയുന്ന വിദേശ മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യം പരേതരുടെ കുടുംബത്തെ കടുത്ത വൈകാരിക സംഘർഷത്തിലാക്കുന്നു. കാർഗോ വിമാനത്തിൽ ഭൗതിക ശരീരം കാലതാമസം ഇല്ലാതെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ എമ്പസി വഴി നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരേതരുടെ അന്ത്യ കർമ്മങ്ങൾ നിർവഹിക്കാനുള്ള ബന്ധുക്കളുടെ അവകാശം ഹനിക്കപ്പെടാൻ പാടില്ല.

ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളികൾ പലപ്പോഴും ഒരു മുറിയിൽ ഒന്നിലേറെപ്പേരുമായി താമസിക്കുന്ന അവസ്ഥയാണുള്ളത്. ഇത് ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതമല്ല.

രോഗബാധിതരെ പാർപ്പിക്കുന്ന ക്വാറൻ്റയിൻസെൻ്ററിൽ ആവശ്യമായ ഭൗതിക സൗകര്യങ്ങളോ മെഡിക്കൽ പരിരക്ഷയോ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിലും കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ടതുണ്ട്.വിദേശത്ത് ക്വാറൻ്റയിനിൽ കഴിയുന്ന മലയാളികൾക്ക് മെച്ചപ്പെട്ട താമസ സൗകര്യവും ചികിത്സാ സഹായവും ഏർപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം. ഇതിനായി ഇന്ത്യൻ മിഷനിൽ നിഷിപ്തമായ ഇന്ത്യൻ കമ്യൂണിറ്റിവെൽഫെയർ ഫണ്ട് വിനിയോഗിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരും നിലവിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നഴ്സുമാരും ആശങ്കയിലാണ്. ആരോഗ്യരംഗത്തെ മുന്നണി പ്രവർത്തകരായ നഴ്സുമാർക്ക് വേണ്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ അതത് വിദേശ രാജ്യങ്ങളുമായി കേന്ദ്രം ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ കോവിഡ് 19 പരിശോധനയ്ക്കുള്ള നിർദ്ദേശം നൽകണം.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അതത് രാജ്യത്തെ ഇന്ത്യൻ അമ്പാസിഡർമാർ വഴി കേന്ദ്രം അടിയന്തരമായി ഇടപെടണം. ഇത് പ്രവാസി മലയാളി സമൂഹത്തിന് ഏറെ ആശ്വാസം നല്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 മാർച് 5 നും 24 നുമിടയിൽ വിദേശത്ത് നിന്നും എത്തിയവരും അവരുമായി സമ്പർക്കം പുലർത്തിയവരും ഐസൊലേഷനിൽ പോകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്താകമാനം കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാകുകയാണെന്നും ഈ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ച്‌ 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അത്തരക്കാര്‍ ദിശാ നമ്പറിലേക്ക്  വിളിക്കുകയും എന്തെല്ലാം ചെയ്യണമെന്ന് മനസിലാക്കുകയും വേണം. ഇവര്‍ 60 വയസിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി ഇടപഴകരുത്. സമൂഹ വ്യാപനം തടയനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു.

പോത്തന്‍കോട്ട് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തില്‍ ജനജീവിതം സ്തംഭിപ്പിക്കാന്‍ അല്ല ഉദ്ദേശിക്കുന്നതെന്നും എന്നാല്‍ നല്ല കരുതലോടെ നാം നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഒരു കുടുംബത്തെയും ഈ ഘട്ടത്തില്‍ ഒറ്റപ്പെടുത്താന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച്‌ മരിച്ച വ്യക്തിയുടെ കുടുംബത്തോട് ചിലര്‍ സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച്‌ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനവും സമൂഹവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍കരുതലുകളില്ലാതെ ആളുകളുമായി ഇടപെഴകുന്നുന്നതായി കാണുന്നു. ആരും വൈറസ് ഭീഷണിക്ക് അതീതരല്ല. കൃത്യമായ നിയന്ത്രണം പാലിക്കണം. അതോടൊപ്പം ആവശ്യമായ ബോധവല്‍ക്കരണവും ഉണ്ടാകണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.   

 


Latest Related News