Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
വടക്ക് പടിഞ്ഞാറൻ സിറിയയിൽ കാർ ബോംബ് സ്‌ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു 

July 20, 2020

July 20, 2020

ദമാസ്കസ് : വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ കാര്‍ബോംബ് സ്‍ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 85 പേര്‍ക്ക് പരിക്കേറ്റു. സിറിയ - തുര്‍ക്കി അതിര്‍ത്തിയിലെ അസാസ് മേഖലയിലെ സിക്കു ഗ്രാമത്തിലാണ് സ്‍ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
തുര്‍ക്കിയുടെ പിന്തുണയുള്ള വിമതരുടെ നിയന്ത്രണത്തിലാണ് അസാസ് മേഖല. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ 2016ലാണ് തുര്‍ക്കി ആദ്യമായി ഇടപെടുന്നത്. അസാസ് മേഖല അന്ന് മുതല്‍ വിമതരുടെ കൈകളിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുര്‍ദിഷ് പോരാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News