Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
അമീറ ജാരസന്തതിയോ?ഫലസ്തീൻ പോരാളികളെ അപമാനിക്കുന്ന സിനിമ ബഹിഷ്കരിക്കാൻ ആഹ്വനം

December 13, 2021

December 13, 2021

അൻവർ പാലേരി 

94മത് ഓസ്‌കാർ അക്കാദമി അവാർഡിനായി നിർദേശിക്കപ്പെട്ട ഈജിപ്ഷ്യൻ-ജോർദാൻ സിനിമയായ 'അമീറ' ബഹിഷ്‌കരിക്കാൻ ആഹ്വാനം.ഫലസ്തീനിലെ അധിനിവേശത്തിനെതിരെ പോരാടുന്ന പ്രതിരോധ വിഭാഗങ്ങൾ കഴിഞ്ഞ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവനയിറക്കിയത്.ഈജിപ്ഷ്യൻ സംവിധായകൻ മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ചിത്രം ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ പോരാളികളെ അപമാനിക്കുന്നതും അവരുടെ ജീവിതാവസ്ഥകളെ തെറ്റായി ചിത്രീകരിക്കുന്നതുമാണെന്ന് ലോവർ ഹൗസ് ഫലസ്തീൻ കമ്മിറ്റി അപലപിച്ചു.ഇസ്രായേൽ തടവിലാക്കിയ നവാറിന്റെ ജയിലിൽ നിന്നും കടത്തപ്പെട്ട ബീജത്തിൽ നിന്ന് ജന്മമെടുത്ത പതിനേഴുകാരിയായ അമീറ എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം.

തടവിൽ കഴിയുന്ന പോരാളികൾക്ക് ബീജക്കടത്തിലൂടെ ജനിക്കുന്ന സന്താനങ്ങളെ 'ജാരസന്തതി'കളാക്കുന്ന ജൂത നർറ്റിവാണ് സിനിമയെന്ന ആരോപണം പലരും ഉന്നയിച്ചിട്ടുണ്ട്.ജോർദാൻ,ഈജിപ്ത്,യു.എ.ഇ എന്നീ രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്തിയ സാഹചര്യത്തിൽ കോടികൾ മുടക്കി ഇത്തരമൊരു ചിത്രം നിര്മിച്ചതിന് പിന്നിലെ ഫലസ്തീൻ വിരുദ്ധ രാഷ്ട്രീയമാണ് പ്രധാനമായും ഇവർ ചൂണ്ടിക്കാണിക്കുന്നത്.

ഇസ്രായേൽ ജയിലിൽ തടവിലാക്കപ്പെട്ട ഫലസ്തീൻ പോരാളിക്ക് ബീജം കടത്തിലൂടെ ജനിച്ച അമീറ എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.ഇസ്രായേലി ജയിലർ  പുറത്തുള്ള സഹപ്രവർത്തകരുടെ രഹസ്യ ഒത്താശയോടെ തടവുകാരന്റെ ബീജം മാറ്റി പകരം സ്വന്തം ബീജം നിറക്കുന്ന സസ്പെൻസ് നിറഞ്ഞ ട്രാജഡി കഥാന്ത്യത്തിലാണ് വെളിവാകുന്നത്.ധീരനായ പോരാളിയുടെ മകളായി ജീവിക്കുന്ന അമീറയെ ഇത്തരത്തിൽ ജാരസന്തതിയായി ചിത്രീകരിക്കുന്നതിലൂടെ ഫലസ്തീൻ തടവുകാർക്ക് ജനിച്ച കുട്ടികളെയും അവരുടെ അമ്മമാരെയും ബോധപൂർവം അപകീർത്തിപ്പെടുത്തുകയും വിശുദ്ധമായ ഭാര്യാ-ഭർതൃ ബന്ധങ്ങളെ പോലും മോശമായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്.

കരാമ ഫിലിം ഫെസ്റ്റിവൽ 2021 ന്റെ ഭാഗമായി അമീറയുടെ പ്രീമിയർ പ്രദർശിപ്പിച്ചത് മുതൽ അറബി,ഇംഗ്ലീഷ് ചാനലുകളിൽ ഇത് സംബന്ധിച്ച ചൂടേറിയ സംവാദങ്ങളും ചർച്ചകളും നടക്കുകയാണ്.ജോർദാനിലെ തിയേറ്ററുകളിൽ സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ലോവർ സമിതി എംപി മുഹമ്മദ് തഹ്‌റാവി ആവശ്യപ്പെട്ടു.ചിത്രം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട്  “BoycottAmiraFilm” എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ നടക്കുന്ന പ്രചാരണ കാമ്പയിൻ 24 മണിക്കൂറിനകം ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കും പരസ്യങ്ങൾ നൽകാനും +974 33450 597 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News