Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഐക്യരാഷ്ട്രസഭയിൽ ഫലസ്തീന് പൂർണ അംഗത്വം നൽകണമെന്ന് അറബ് പാർലമെന്റ്

October 05, 2022

October 05, 2022

ക്യൂ.എൻ.എ / ന്യൂസ്‌റൂം ബ്യുറോ
കൈറോ  : ഐക്യരാഷ്ട്രസഭയിൽ ഫലസ്തീന് പൂർണ അംഗത്വം നൽകണമെന്ന ആവശ്യത്തിന്  അറബ് പാർലമെന്റ് പൂർണ്ണ പിന്തുണ അറിയിച്ചു.തിങ്കളാഴ്ച കെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് ചേർന്ന അറബ് പാർലമെന്റിന്റെ പലസ്തീൻ കമ്മിറ്റി യോഗത്തിലാണ് ഫലസ്തീൻ യു.എന്നിൽ സമ്പൂർണ അംഗത്വം നൽകണമെന്ന് ആവശ്യപ്പെട്ടത്.

ഇസ്രായേൽ കയ്യടക്കിയ അധിനിവേശ ഭൂമിക്ക്  മേൽ ഫലസ്തീനുള്ള അവകാശവും സ്വാതന്ത്ര്യവും സ്വാതന്ത്ര്യം ഉൾക്കൊണ്ടുകൊണ്ട്" അതിന്റെ നിയമപരവും അന്തർദേശീയവുമായ പദവി ശക്തിപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സംഘടനകളിൽ ചേരാനുള്ള ഫലസ്തീനിന്റെ അവകാശം കമ്മിറ്റി ഓർമിപ്പിച്ചു.അന്താരാഷ്ട്ര നിയമസാധുതയുടെയും അറബ് സമാധാന സംരംഭത്തിന്റെയും പ്രമേയങ്ങൾക്ക് അനുസൃതമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പിന്തുണ അറബ് പാർലമെന്റ് ഉറപ്പ് നൽകി.

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗീകരിച്ച 2002 ലെ അറബ് സമാധാന കരാറിനോടുള്ള പ്രതിബദ്ധത ഖത്തർ യോഗത്തിൽ ആവർത്തിച്ചു.1967-ൽ കയ്യടക്കിയ അധിനിവേശ ഭൂമിയിൽ നിന്ന് പൂർണമായി പിന്മാറുന്നത് വരെ അംഗരാജ്യങ്ങൾ ഇസ്രായേലുമായി സാധാരണ നിലയിലാകുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഈ കരാറിൽ പറയുന്നുണ്ട്.എന്നാൽ ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ചില അറബ്,ഗൾഫ് രാഷ്ട്രങ്ങൾ ഇസ്രായേലുമായി ഈയിടെ ബന്ധം സ്ഥാപിച്ചത്.

2012-ൽ പൊതുസഭ അംഗീകരിച്ച പ്രമേയത്തിന് കീഴിൽ യു,എന്നിൽ  "അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രം" എന്ന പദവി മാത്രമാണ് പലസ്തീനിന് ലഭിച്ചത്.അതേസമയം,പതിറ്റാണ്ടുകളായി ഫലസ്തീൻ മണ്ണിൽ അധിനിവേശം തുടരുന്ന ഇസ്രായേലിന്  യുഎന്നിൽ പൂർണ അംഗത്വം ഉണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News