Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സൂയസ് കനാലിലെ കപ്പലിൽ കുടുങ്ങിയ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്ന് അസോസിയേറ്റഡ് പ്രസ് 

March 28, 2021

March 28, 2021

ദോഹ: ചൊവ്വാഴ്ച സൂയസ് കനാലിൽ കുടുങ്ങിയ എവർഗ്രീൻ എന്ന ഭീമൻ  കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്‌. ഏഷ്യക്കും യൂറോപ്പിനുമിടയിൽ ചരക്ക് കൊണ്ടുപോകുന്ന കപ്പലാണ് സൂയസ് കനാലിലെ ഇടുങ്ങിയ ജലപാതയിൽ കുടുങ്ങിയത്.

കപ്പലിലെ എല്ലാ ജോലിക്കാരും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് അസോസിയേറ്റഡ് പ്രസ് ആണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം ആർക്കും അപകടം ഇല്ലെന്നും കപ്പലിലെ 25 ജീവനക്കാരും സുരക്ഷിതരാണെന്നും എവർഗ്രീൻ കൈകാര്യം ചെയ്യുന്ന കമ്പനിയായ ബെർണാഡ് ഷുൾട്ട് ഷിപ്പ് മാനേജ്മെന്റ് പറഞ്ഞു.

ആഫ്രിക്കയെ സിനായ് ഉപദ്വീപിൽ നിന്ന് വേർതിരിക്കുന്ന ഇടുങ്ങിയ ഭാഗത്താണ് കപ്പൽ കുടുങ്ങിയത്.

കനാലിന് കുറുകെ കിടക്കുന്ന കപ്പൽ ഗതാഗതം പൂർണമായും തടസ്സപ്പെടുത്തി. ഇരുനൂറിലധികം ചരക്കുകപ്പലുകളാണ് ട്രാഫിക് കുരുക്കിൽ പെട്ടത്. ഇവയിൽ ഖത്തറിൽ നിന്നും യൂറോപ്പിലേക്ക് ഗ്യാസ് കൊണ്ടുപോകുന്ന എൽ.എൻ.ജി കപ്പലുകളും ഉൾപ്പെടും.

ശക്തമായ കാറ്റടിച്ചത് മൂലമാണ് കപ്പൽ തീരത്തെ മണലിൽ കുടുങ്ങിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക      


Latest Related News