Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
എയർഇന്ത്യ മുഖം മിനുക്കുന്നു,ചരിത്രപരമായ കരാറെന്ന് ജോ ബൈഡൻ

February 15, 2023

February 15, 2023

ന്യൂസ്‌റൂം ബ്യുറോ
ന്യൂഡൽഹി :220 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ നീക്കത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. എയര്‍ ഇന്ത്യയും ബോയിംഗും തമ്മിലുള്ള ചരിത്രപരമായ കരാറിലൂടെ 200ലധികം അമേരിക്കന്‍ നിര്‍മിത വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാങ്ങുന്നത്. ഇതില്‍ തങ്ങളഭിമാനിക്കുന്നതായും ബൈഡന്‍ പറഞ്ഞു

4 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം പേര്‍ക്ക് യുഎസില്‍ ജോലി നല്‍കുന്നതാണ് ഈ കരാര്‍. പലര്‍ക്കും നാല് വര്‍ഷത്തെ ബിരുദം പോലും ആവശ്യമായി വരില്ല. ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്തത്തിന്റെ ശക്തിയെയാണ് ഈ കരാര്‍ പ്രതിഫലിപ്പിക്കുന്നത്. ജോ ബൈഡന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകാന്‍ ആഗ്രഹിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News