Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
വിമാനത്തിൽ കുടിച്ചു പൂസാവേണ്ട,എയർഇന്ത്യ മദ്യനയത്തിൽ മാറ്റം വരുത്തി

January 25, 2023

January 25, 2023

ന്യൂസ്‌റൂം ബ്യുറോ
മുംബൈ : മദ്യപിച്ച് യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതുൾപ്പെടെയുള്ള വിവാദങ്ങൾ സംഭവിച്ച പശ്ചാത്തലത്തിൽ മദ്യനയം പുതുക്കാൻ എയർ ഇന്ത്യ.വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്ന മദ്യം ഉപയോഗിക്കുന്നത് എയർ ഇന്ത്യ വിലക്കി. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽനിന്ന് യാത്രക്കാർക്ക് ദുരനുഭവം ഉണ്ടായതിനെ തുടർന്ന് ഡിജിസിഎ പിഴ ഈടാക്കിയിരുന്നു.

ജനുവരി 19ന് നിലവിൽ വന്ന പോളിസി പ്രകാരം ക്യാബിൻക്രൂ നൽകുന്നതിന് പുറമേയുള്ള മദ്യം ഉപയോഗിക്കാൻ യാത്രക്കാർക്ക് അനുവാദം ഉണ്ടായിരിക്കുകയില്ല. സ്വന്തം ബാഗിൽനിന്ന് മദ്യമെടുത്ത് കുടിക്കുന്നവരെ കണ്ടെത്താൻ ക്യാബിൻ ക്രൂവിന് പ്രത്യേക നിർദേശവും നൽകി.വിമാനത്തിനുള്ളിലെ മദ്യപാനം സുരക്ഷിതവും മാന്യവുമായ രീതിയിലാകണം. ഇതിനായി വേണ്ടി വന്നാൽ മദ്യം വിളമ്പാൻ വിസമ്മതിക്കുക കൂടി വേണമെന്നും നയത്തിൽ വ്യക്തമാക്കുന്നു.

മദ്യപിച്ച യാത്രക്കാരൻ ശബ്ദമുയർത്തിയാൽ ജീവനക്കാരൻ മെല്ലെ സംസാരിക്കണമെന്നും മാന്യമായി വിഷയം കൈകാര്യം ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. സന്തോഷത്തിനായി മദ്യം കഴിക്കുന്നതും എന്നാൽ മദ്യപിച്ച് ലക്കുകെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു.ഒരാളുടെ മദ്യപാനം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടും തടസ്സവും സൃഷ്ടിക്കുമെന്ന് തോന്നിയാൽ മദ്യപിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കാമെന്നും പുതുക്കിയ നയത്തിൽ പറയുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക  


Latest Related News