Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |
ആവശ്യത്തിന് വിമാനവും ജീവനക്കാരുമില്ല,എയർ ഇന്ത്യ ഗൾഫ് സർവീസുകൾ വെട്ടിക്കുറക്കുന്നു

April 18, 2023

April 18, 2023

ന്യൂസ്‌റൂം ബ്യുറോ
ന്യൂഡൽഹി  :മതിയായ ജീവനക്കാരും സാങ്കേതിക തികവുള്ള വിമാനങ്ങളുടെയും ക്ഷാമം കണക്കിലെടുത്ത് എയർ ഇന്ത്യ ഗൾഫ് സെക്റ്ററിലേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കുന്നതായി റിപ്പോർട്ട്.മണി കൺട്രോൾ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പെരുന്നാളിന് ശേഷം യുഎഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ താല്‍ക്കാലികമായി വെട്ടിക്കുറക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ദല്‍ഹി- ദുബായ്, ദല്‍ഹി- അബുദാബി, ദല്‍ഹി -മസ്‌കറ്റ് എന്നീ റൂട്ടുകളില്‍ ഏപ്രില്‍ അവസാന വാരം മുതല്‍ മെയ് വരെ ആഴ്ചയില്‍ ഒരു വിമാന സര്‍വ്വീസ് റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്.  

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ഇന്ത്യയില്‍ അഴിച്ചുപണി തുടരുകയാണ്. എയര്‍ഇന്ത്യയും എയര്‍ഇന്ത്യ എക്‌സ്പ്രസ്സും വിവിധ റൂട്ടുകളിലെ സര്‍വീസുകള്‍ ഏകീകരിക്കുന്നുമുണ്ട്. ഇതിനു തുടര്‍ച്ചയായിട്ടാണ് താല്‍ക്കാലികമായി ജിസിസി സെക്ടറിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ വെട്ടിചുരുക്കേണ്ടി വരുന്നതെന്ന് ഒരു എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ടിൽ വ്യക്തമാക്കി.

ഏപ്രില്‍ 29 മുതല്‍ മെയ് 27 വരെ ശനിയാഴ്ചകളില്‍ പ്രതിവാര ദല്‍ഹി-മസ്‌കത്ത് വിമാനങ്ങളും ഏപ്രില്‍ 30 മുതല്‍ മെയ് 28 വരെ ഞായറാഴ്ചകളില്‍ ദല്‍ഹി ദോഹ വിമാനങ്ങളും സര്‍വീസ് നടത്തില്ല. മെയ് രണ്ടു മുതല്‍ 30 വരെ ചൊവ്വാഴ്ചകളില്‍ എയര്‍ ഇന്ത്യയുടെ ദല്‍ഹി-ദുബായ് വിമാനവും മെയ് മൂന്ന് മുതല്‍ 31 വരെ ബുധനാഴ്ചകളില്‍ ദല്‍ഹി-അബുദാബി സര്‍വീസും ഉണ്ടാകില്ല.
ഈദ് അവധികള്‍ കണക്കിലെടുത്ത് ഏപ്രിലില്‍ ഇന്ത്യക്കും യുഎഇക്കുമിടയിലുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ താല്‍ക്കാലികമായി വര്‍ദ്ധിപ്പിച്ചിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും അബുദാബിയിലേക്കുമുള്ള സര്‍വീസുകള്‍ അഞ്ചില്‍ നിന്ന് ആറായി വര്‍ധിപ്പിച്ചിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News