Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇസ്രായേൽ നീക്കം പാളുന്നു,അറബ് രാജ്യങ്ങളെ വരുതിയിലാക്കാനുള്ള അബ്രഹാം കരാർ പരാജയമെന്ന് വിലയിരുത്തൽ

January 09, 2023

January 09, 2023

ന്യൂസ്‌റൂം ബ്യുറോ
തെൽഅവീവ് : അറബ്,ഗൾഫ് രാജ്യങ്ങളുമുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ഇസ്രായേൽ ശ്രമം വിജയം കണ്ടില്ലെന്ന് വിലയിരുത്തൽ. യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ, സുഡാന്‍ തുടങ്ങിയ ഗള്‍ഫ്, അറബ് മേഖലയിലെ രാജ്യങ്ങളുമായി ഇസ്രായേല്‍ രണ്ടു വര്‍ഷം മുമ്പ് ഒപ്പുവച്ച അബ്രഹാം കരാര്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

2020ല്‍ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ യുഎഇ കരാര്‍ ഉണ്ടാക്കിയപ്പോള്‍, മിഡില്‍ ഈസ്റ്റില്‍ ദീര്‍ഘകാലം ബഹിഷ്‌കരിക്കപ്പെട്ട ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ പരമ്പരയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായാണ് അത് വിലയിരുത്തപ്പെട്ടത്. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞ് കരാറിന്റെ ലാഭനഷ്ടങ്ങള്‍ തൂക്കിനോക്കുമ്പോള്‍ വലിയ പ്രതീക്ഷയ്ക്കു വകയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

യുഎഇയുമായും ബഹ്റൈനുമായുമുള്ള ഇസ്രായേലിന്റെ പുതിയ ബന്ധങ്ങള്‍ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ബന്ധത്തേക്കാളുപരി ജനങ്ങള്‍ക്കിടയിലെ ബന്ധങ്ങളായി മാറുമെന്നും അത് ബഹുജന വിനോദസഞ്ചാരത്തിനും ആളുകള്‍ക്കിടയില്‍ സൗഹൃദപരമായ ആശയ വിനിമയത്തിനും വഴിയൊരുക്കുമായിരുന്നു ഇസ്രായേലിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കരാറുകള്‍ക്ക് ശേഷം രണ്ട് വര്‍ഷത്തിലേറെയായെങ്കിലും ഗള്‍ഫ്, അറബ് വിനോദസഞ്ചാരികളുടെ ഇസ്രായേലിലേക്കുള്ള സഞ്ചാരം ഇപ്പോഴും നേരിയ തോതില്‍ മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണ സമ്പന്നമായ അബൂദാബിയിലേക്കും അംബരചുംബികളായ കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദുബായിലേക്കും ഇതിനകം അഞ്ചു ലക്ഷത്തിലധികം ഇസ്രായേലികള്‍ ഒഴുകിയെത്തിയെങ്കിലും തിരികെ അങ്ങോട്ട് സമാനമായ ഒഴുക്കുണ്ടായില്ല. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കിയതിന് ശേഷം യുഎഇയില്‍ നിന്ന് വെറും 1,600 സ്വദേശികള്‍ മാത്രമാണ് ഇസ്രായേലിലേക്ക് സന്ദര്‍ശനത്തിനായി എത്തിയത്. ഇസ്രായേല്‍ ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിത്. എത്ര ബഹ്റൈനികള്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് കണക്ക് ഇസ്രായേല്‍ മന്ത്രാലയത്തിന് അറിയില്ല. ആകെ വളരെ കുറച്ചുപേര്‍ മാത്രമാണ് ബഹ്‌റൈനില്‍ നിന്ന് ഇസ്രായേലില്‍ എത്തിയതെന്നും മന്ത്രാലയം അറിയിച്ചു.

ഇസ്രായേലിലേക്ക് വന്നതില്‍ തങ്ങള്‍ എന്തോ തെറ്റ് ചെയ്തതായാണ് യുഎഇയില്‍ നിന്നെത്തിയ സന്ദര്‍ശകരുടെ മനോഭാവമെന്നാണ് ഇസ്രായേലിലെ അറബി സംസാരിക്കുന്ന ടൂര്‍ ഗൈഡുമാരുടെ ഫോറം തലവന്‍ മുര്‍സി ഹിജ പറയുന്നത്. ഇസ്രായേലിലെ യാത്ര അവര്‍ക്ക് ആസ്വദിക്കാന്‍ കഴിയാത്തതു പോലെയാണ് അവരുടെ പെരുമാറ്റമെന്നും ഇവരുടെ ഗൈഡായി പോവാറുള്ള അദ്ദേഹം പറയുന്നു. അറബ് ലോകത്ത് ഇസ്രായേലിനെ കുറിച്ച് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മേശം പ്രതിച്ഛായയാണ് യുഎഇയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നുമുള്ള അറബ് ടൂറിസ്റ്റുകളുടെ മനോഭാവത്തില്‍ പ്രതിഫലിപ്പിക്കുന്നതെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിരീക്ഷണം. തങ്ങളുടെ ഭരണകൂടങ്ങള്‍ പരസ്പരം സഹകരിക്കാന്‍ സന്നദ്ധരാണെങ്കിലും അത്തരമൊരു പരസ്പര വിശ്വാസം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിവന്നിട്ടില്ലെന്നതാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇസ്രായേലും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2019-ല്‍ 11.2 മില്യണ്‍ ഡോളറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 1.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നെങ്കിലും, കരാറുകള്‍ ഒപ്പിട്ടതിനുശേഷം യുഎഇയിലെയും ബഹ്റൈനിലെയും കരാറുകളുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. യുഎഇയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 47 ശതമാനമായിരുന്ന പിന്തുണ 25 ശതമാനമായി കുറഞ്ഞു. ബഹ്റൈനില്‍, ജനസംഖ്യയുടെ 20 ശതമാനം മാത്രമാണ് കരാറിനെ പിന്തുണയ്ക്കുന്നത്, 2020-ല്‍ ഇത് 45 ശതമാനമായിരുന്നു. ഇസ്രായേലും ഫലസ്തീന്‍ സംഘര്‍ഷം ശക്തിയാര്‍ജ്ജിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. അബ്രഹാം കരാര്‍ ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘത്തില്‍ അയവ് വരുത്തുമെന്ന അവരുടെ പ്രതീക്ഷ അസ്ഥാനത്തായതാണ് ഇത്തരമൊരു അഭിപ്രായ മാറ്റത്തിനു കാരണമെന്നും വിലിയിരുത്തപ്പെടുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News