Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്ത് ദേശീയ ദിനാഘോഷങ്ങൾക്കിടെ വാട്ടർ സ്പ്രേയും ബലൂൺ ഏറും വിനയായി,നിരവധി പേർക്ക് പരിക്കേറ്റു

February 27, 2023

February 27, 2023

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി : കുവൈത്തിൽ ദേശീയ അവധി ദിന ആഘോഷ വേളയിൽ വാട്ടർ സ്പ്രേ, ബലൂൺ ഏറ്  എന്നിവ പരിധി വിട്ടപ്പോൾ നിരവധി പേർക്ക് പരിക്കേറ്റു. ഇത്തരത്തിൽ 167 പേർ ചികിത്സ തേടിയതായാണ് വിവരം. ചികിത്സ തേടിയെത്തിയ ഭൂരിഭാഗം പേർക്കും കണ്ണുകൾക്കാണ് പരിക്കേറ്റതെന്നാണ് വിവരം. സാരമായി പറ്റിക്കേറ്റവരെ വിദഗ്ദ ചികിത്സക്കായി അൽ ബഹർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പൊതു നിരത്തുകളിലോ പാർപ്പിട പ്രദേശങ്ങളിലോ ഉള്ള ആഘോഷ പ്രകടനങ്ങൾ ആരുടെയും ആരോഗ്യത്തിന് ഭീഷണിയാകരുതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ നേത്രരോഗ വിഭാഗങ്ങളുടെ മേധാവി ഡോ. അഹമ്മദ് അൽ-ഫൗദാരി വ്യക്തമാക്കി. കണ്ണുകൾക്ക് ഏൽക്കുന്ന ചെറിയ പ്രഹരം വരെ റെറ്റിന ഡിറ്റാച്ച്മെൻറ്, കാഴ്ച നഷ്ടപ്പെടൽ, അല്ലെങ്കിൽ കണ്ണിൽ മുറിവോ ദ്വാരമോ രൂപപ്പെടൽ മുതലായവ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, രാജ്യത്തിന്റെ ദേശീയ ദിനങ്ങളെ അടയാളപ്പെടുത്തി അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റിന് സമീപം ഗ്രീന്‍ ഐലന്‍ഡില്‍ 2,000 ഡ്രോണുകൾ അണിനിരന്ന പ്രദര്‍ശനം രാജ്യനിവാസികൾക്ക് വേറിട്ട അനുഭവമായി.ലൈറ്റ് പോര്‍ട്രെയ്‌റ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രദര്‍ശനത്തില്‍ അമീര്‍, കിരീടാവകാശി എന്നിവരുടെ മുഖം ആകാശത്ത് തെളിഞ്ഞു.

രാജ്യത്തെ ചരിത്രപ്രധാന ലാന്‍ഡ്‌മാര്‍ക്കുകള്‍, ഐക്കണുകള്‍, കുവൈത്തിന്റെ മരുഭൂമി പ്രകൃതി, പരമ്ബരാഗത മുത്തുകള്‍, ഈ വര്‍ഷത്തെ ദേശീയദിന മുദ്രാവാക്യം എന്നിവയും പ്രദര്‍ശിപ്പിച്ചു.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News