Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
സജിതാ മഠത്തിലിന്റെ ബന്ധുവിന്റെ അറസ്റ്റ് : പൊങ്കാലയുമായി ദിലീപ് ഫാൻസ്‌ 

November 04, 2019

November 04, 2019

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തി സഹോദരിയുടെ മകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നടിയും ആക്റ്റിവിസ്റ്റുമായ സജിത മഠത്തിലിനെതിരെ ദിലീപ് ഫാൻസ്‌ രംഗത്തെത്തി. നടിയ്‌ക്കെതിരായ ലൈംഗികാക്രമണ കേസില്‍ പ്രതിയായ ദിലീപിനെതിരെ നടി സജിത മഠത്തിൽ നിലപാടെടുത്തതാണ് ദിലീപ് ഫാൻസിന്റെ ഇപ്പോഴത്തെ സന്തോഷത്തിന് കാരണം.

ദീലീപ് ഓണ്‍ലൈൻ പേജിലൂടെയാണ് 'ആരാധകർ' നടിയെ പരിഹസിച്ചു രംഗത്തെത്തിയത്. ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പോ ചേച്ചിക്ക് സന്തോയം. ഇപ്പോ സ്വന്തം ‘വാവ’ യ്ക്കിട്ടായപ്പൊ കണ്ണീര്‍ എന്ന് കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘അല്ല സജിത ചേച്ചി, ഇങ്ങിനെയല്ലല്ലൊ നടിയാക്രമണക്കേസിൽ ചേച്ചി പറഞ്ഞത്‌. കേരളാ പോലീസ്‌ സാഹസീകരായിരുന്നല്ലൊ അന്ന്. ചേച്ചി കണ്മുന്നിൽ കണ്ടതു പോലയല്ലെ അന്ന് ചാനൽ തിണ്ണകൾ നിരങ്ങി സമർത്ഥിച്ചിരുന്നത്‌. ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പൊ ചേച്ചിക്ക് സന്തോയം, ഇപ്പൊ സ്വന്തം “വാവ” യ്ക്കിട്ടായപ്പൊ കണ്ണീർ. ദിലീപിനെ കുടുക്കാൻ കഥയുണ്ടാക്കിയ പോലീസുതന്നെ ചേച്ചിയുടെ വാവക്കിട്ട്‌ പണിതത്‌ കാവ്യനീതിയാണ്‌ ചാച്ചി… കൊടുത്താ കൊല്ലത്തല്ല, കോഴിക്കോടും,അങ്ങ്‌ ഡൽഹിയിലും കിട്ടും’

മാവോയിസ്റ്റ് ലഘുലേഖകൾ കൈവശംവെച്ചെന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തിൽ കഴിഞ്ഞ ദിവസം വികാരനിർഭരമായ കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. റിമാൻഡ് ചെയ്യപ്പെട്ട് വിയ്യൂർ ജയിലിലേയ്ക്ക് അയയ്ക്കുന്ന അലനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു സജിത ഫേയ്സ്ബുക്കിലെഴുതിയ കുറിപ്പ്.

അലൻ വാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ അമ്മയ്ക്കും വല്യമ്മയ്ക്കും ഉറക്കം വരുന്നില്ലെന്ന് സജിത പറയുന്നു. നീ ഇനി ചുവന്ന മുണ്ടുകൾ ഉടുക്കേണ്ടെന്നും പുസ്തകങ്ങൾ വായിക്കേണ്ടെന്നും രാഷ്ട്രീയ ചർച്ചകൾ നടത്തേണ്ടെന്നും അവർ കുറിക്കുന്നു. നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി നിയമത്തിന്റെ കുരുക്കഴിച്ച് എത്രനാൾ നീക്കുമെന്നും സജിത മഠത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.


Latest Related News