Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്ത് വിമാനത്താവളത്തിനു സമീപം മണ്ണിടിച്ചിൽ,രണ്ടു പേർ മരിച്ചു

September 09, 2021

September 09, 2021

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ സൈറ്റിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. രണ്ട് നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. ഒരാള്‍ക്ക് 48 വയസാണ് പ്രായം. രണ്ടാമന് 38 വയസും.
അപകടത്തില്‍ പെട്ട ഇന്ത്യക്കാരനെ രക്ഷപ്പെടുത്തി. ഏകദേശം 6 മീറ്റര്‍ ആഴത്തിലുള്ള കുഴിയിലാണു മണ്ണിടിച്ചില്‍ ഉണ്ടായത്‌. പൊതുമരാമത്ത് മന്ത്രി റന അല്‍ ഫാരിസി അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത്‌ എത്തിയിട്ടുണ്ട്‌. ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. നാലു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഇന്ത്യക്കാരനെ രക്ഷിക്കാനായത്.


Latest Related News