Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഫലസ്തീനിലെ ജൂത ആരാധനാലയമായ സിനഗോഗ് തകര്‍ന്ന് വീണ് രണ്ട് മരണം,നിരവധി പേർക്ക് പരിക്കേറ്റു 

May 17, 2021

May 17, 2021

ജറൂസലം: ഇസ്രായേല്‍ അധിനിവേശത്തിലൂടെ ജൂത കുടിയേറ്റ മേഖലയാക്കിയ ഫലസ്​തീനിലെ ഗിവത് സീവില്‍ നിര്‍മാണത്തിലിരുന്ന ജൂത ആരാ ധനാലയമായ സിനഗോഗ്​ തകര്‍ന്ന് വീണ് ​ രണ്ട്​ വിശ്വാസികള്‍ മരിച്ചു. അപകടത്തില്‍ 100 ലേറെ പേര്‍ക്ക്​ പരിക്കേറ്റതായും ഇസ്രായേല്‍ ദേശീയ ആംബുലന്‍സ് സര്‍വിസ്​ വിഭാഗം അറിയിച്ചതായി പ്രമുഖ അന്തര്‍ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു .

 

അധിനിവേശ വെസ്റ്റ്ബാങ്കിലെ ജൂത വാസസ്ഥലത്ത് നിര്‍മ്മാണത്തിലിരുന്ന സിനഗോഗിന്‍റെ ഗ്രാന്‍ഡ്സ്റ്റാന്‍ഡ് ഇടിഞ്ഞുവീഴുകയായിരുന്നു. ജൂത ആഘോഷദിനങ്ങളായ ഷാവൂത്തിനോടനുബന്ധിച്ച്‌​ 650 വിശ്വാസികള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് വക്താവ് വെളിപ്പെടുത്തി . സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സുകളും സൈനിക ഹെലികോപ്റ്ററുകളും പരിക്കേറ്റവരെ ഉടനടി ആശുപത്രികളില്‍ എത്തിച്ചു.

 

ഗ്രാന്‍ഡ്സ്റ്റാന്‍ഡ് തകര്‍ന്ന്​ വിശ്വാസികളുടെ മേല്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് വിശ്വാസികള്‍ ഓടിരക്ഷപ്പെടുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട്​ നിരവധി പേര്‍ നിലത്തുവീണു. ഇവര്‍ക്ക്​ ചവി​ട്ടറ്റതാണ്​ പരിക്കേറ്റവരുടെ എണ്ണം കൂട്ടിയത് . അതെ സമയം കെട്ടിടം സുരക്ഷിതമല്ലെന്ന് ഔദ്യോഗിക മുന്നറിയിപ്പ്​ നല്‍കിയിരുന്നതായി ​മേയര്‍ അറിയിച്ചു.

അതെ സമയം രണ്ടാഴ്ച മുമ്പ് ​ വടക്കന്‍ ഇസ്രായേലില്‍ ജൂതപുരോഹിതന്‍റെ സമാധിസ്​ഥലത്ത്​ തിക്കിലും തിരക്കിലും പെട്ട് 45 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു . ഗിവത് സീവില്‍ നടന്ന അപകടത്തിന്​ ഉത്തരവാദികളായവരെ അറസ്റ്റ്​ ചെയ്യുമെന്ന്​ ജറുസലം പൊലീസ് മേധാവി ഡോറോണ്‍ ടര്‍‌ഗമാന്‍ മാധ്യമങ്ങ​ളോട്​ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 


Latest Related News