Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
മസ്കത്ത് - ദോഹ റൂട്ടിൽ പുതിയ മൂന്ന് വിമാനങ്ങൾ കൂടി സർവീസ് നടത്തും

December 12, 2021

December 12, 2021

ദോഹ : മസ്കത്ത്-ദോഹ റൂട്ടിൽ മൂന്ന് പുതിയ വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഖത്തർ എയർവേയ്‌സും, ഒമാൻ എയറും സംയുക്തമായാണ് പുതിയ വിമാനങ്ങൾ ഒരുക്കുന്നത്. കൂടുതൽ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് ഈ റൂട്ടിൽ പുതുതായി എത്തുന്നത്. 

കോവിഡ് ഏല്പിച്ച ആഘാതത്തിൽ നിന്നും പതിയെ കരകയറുന്ന ടൂറിസം മേഖലയ്ക്ക് ഊർജ്ജം പകരാനാണ് ഈ നീക്കം. സഞ്ചാരികൾക്ക് ദോഹയിൽ നിന്നും ഒമാനിലേക്ക് എളുപ്പം എത്താനുള്ള സൗകര്യം വർധിപ്പിക്കുക എന്നതാണ് പുതിയ വിമാനങ്ങൾ പ്രഖ്യാപിച്ചതിന് പിന്നിലെ പ്രധാനലക്ഷ്യമെന്ന് ഒമാൻ എയർ സിഇഒ അബ്ദുൾ അസീസ് അൽ റൈസി അറിയിച്ചു. ഒമാനിലെ മറ്റൊരു പ്രധാനകേന്ദ്രമായ സലാലയിലേക്കും ഖത്തർ എയർവേയ്‌സ് സർവീസുകൾ നടത്തുന്നുണ്ട്.


Latest Related News