Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സൈനികബസ്സിൽ ബോംബ് സ്ഫോടനം, സിറിയയിൽ 13 പേർ കൊല്ലപ്പെട്ടു

October 20, 2021

October 20, 2021

ഡമാസ്കസ് : സൈനികബസ്സിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ബുധനാഴ്ച രാവിലെയാണ് സ്ഫോടനം ഉണ്ടായത്. ഡമാസ്കസിലുള്ള ഒരു പാലം കടക്കുന്നതിനിടെയാണ് വൻ ശബ്ദത്തോടെ വാഹനം പൊട്ടിത്തെറിച്ചതെന്ന് പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. 

തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നും,രണ്ട് സ്‌ഫോടകവസ്തുക്കളാണ് ബസ്സിൽ സ്ഥാപിച്ചിരുന്നതെന്നും വ്യക്തമാക്കിയ സിറിയൻ ഗവണ്മെന്റ്, ഒരു സ്‌ഫോടകവസ്തു നിർവീര്യമാക്കിയതായും മാധ്യമങ്ങളെ അറിയിച്ചു. 2017 മാർച്ചിൽ നടന്ന ബോംബാക്രമണത്തിന് ശേഷം സിറിയ ആദ്യമായാണ് ഇത്രയും വലിയ ആക്രമണത്തിന് സാക്ഷിയാവുന്നത്. ബഷീർ അൽ അസ്സദിന്റെ സേന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ തീവ്രവാദികളുടെ ആക്രമണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.


Latest Related News