Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
'എയർ ഇന്ത്യ' ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം : ലേലത്തുക അടക്കമുള്ള വിവരങ്ങൾ പുറത്ത്

October 08, 2021

October 08, 2021

 


ഇന്ത്യൻ കേന്ദ്രഗവണ്മെന്റ് ലേലത്തിൽ വെച്ച 'എയർ ഇന്ത്യ' കമ്പനിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയതായി ഔദ്യോഗികസ്ഥിരീകരണം. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ വാങ്ങിയതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ലേലത്തുക അടക്കമുള്ള വിവരങ്ങൾ ഇന്നാണ് വെളിപ്പെടുത്തിയത്. പതിനെട്ടായിരം കോടിക്കാണ് ഇന്ത്യയിലെ വിമാനഭീമനെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. 

സ്‌പേസ്ജെറ്റ് ഗ്രൂപ്പ് ചെയർമാൻ അജയ് സിംഗിന്റെ കമ്പനിയും എയർ ഇന്ത്യക്കായി രംഗത്തുണ്ടായിരുന്നു. പതിനയ്യായിരം കോടിവരെ ഇവർ ലേലത്തിൽ വാഗ്ദാനം ചെയ്‌തെങ്കിലും ടാറ്റ ഗ്രൂപ്പിന് മുന്നിൽ തോറ്റുപിന്മാറുകയായിരുന്നു. 12, 906 കോടിയാണ് ലേലത്തിൽ അടിസ്ഥാനതുകയായി നിശ്ചയിച്ചിരുന്നത്. നിലവിൽ എയർഇന്ത്യയിൽ ജോലി ചെയ്യുന്ന പന്ത്രണ്ടായിരത്തോളം ജീവനക്കാർക്ക് ഒരു വർഷം കൂടെ തുടരാമെന്നും അധികൃതർ അറിയിച്ചു. ഡിസംബറോടെ കച്ചവടത്തിന്റെ പേപ്പർ വർക്കുകൾ തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ടാറ്റ ഗ്രൂപ്പ് മാധ്യമങ്ങളോട് പറഞ്ഞു.


Latest Related News